നന്ദിപൂര്‍വ്വം, വി.എസിന്...
ആയിരം പൂര്‍ണ ചന്ദ്രമാരെക്കണ്ട ഒരു മഹാശയന്റെ ജീവിതം കൊണ്ട് ധന്യമാണ് ഇന്നീ കൊച്ചു കേരളം.കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ചുതാനന്ദന്റെ നൂറാം ജന്മദിനത്തിന് ആശംസകള്‍ അര്‍പ്പിക്കാനാണ് ഈ കുറിപ്പ്. ഈ ശതാബ്ദിക്കാലത്ത് വി.എസിന്റെ ആദര്‍ശധീരതയ്ക്കും സഹജീവനധര്‍മ്മത്തിനും ഭരണഘടനാ കൂറിനും നന്ദി പറയാന്‍ കാത്തു നില്‍ക്കുന്ന ഒരു സമൂഹം ഇന്ന് വടക്കന്‍ കേരളത്തിലുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളായ മനുഷ്യരാണ് സവിശേഷമായ ജന്മദിനാശംസ പറയുന്ന ആ സമൂഹം.അതീവ മാനുഷികതയോടെയും ദീര്‍ഘദര്‍ശനത്തോടെയും നൈതികതയോടെയും ഈ ഇരകളെ ചേര്‍ത്തുപിടിച്ച ഭരണഘടനാപരമായ ആദ്യത്തെ ധനസഹായമാണ് ഈ […]

ആയിരം പൂര്‍ണ ചന്ദ്രമാരെക്കണ്ട ഒരു മഹാശയന്റെ ജീവിതം കൊണ്ട് ധന്യമാണ് ഇന്നീ കൊച്ചു കേരളം.
കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ചുതാനന്ദന്റെ നൂറാം ജന്മദിനത്തിന് ആശംസകള്‍ അര്‍പ്പിക്കാനാണ് ഈ കുറിപ്പ്. ഈ ശതാബ്ദിക്കാലത്ത് വി.എസിന്റെ ആദര്‍ശധീരതയ്ക്കും സഹജീവനധര്‍മ്മത്തിനും ഭരണഘടനാ കൂറിനും നന്ദി പറയാന്‍ കാത്തു നില്‍ക്കുന്ന ഒരു സമൂഹം ഇന്ന് വടക്കന്‍ കേരളത്തിലുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളായ മനുഷ്യരാണ് സവിശേഷമായ ജന്മദിനാശംസ പറയുന്ന ആ സമൂഹം.
അതീവ മാനുഷികതയോടെയും ദീര്‍ഘദര്‍ശനത്തോടെയും നൈതികതയോടെയും ഈ ഇരകളെ ചേര്‍ത്തുപിടിച്ച ഭരണഘടനാപരമായ ആദ്യത്തെ ധനസഹായമാണ് ഈ നൂറ്റാണ്ടിന്റെ മനുഷ്യന്‍ അവര്‍ക്കായി നിര്‍വ്വഹിച്ചത്.
അന്ന് അദ്ദേഹം തന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് വിഷബാധ മൂലം മരണമടഞ്ഞവര്‍ക്ക് 50,000 രൂപ പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ മനുഷ്യാവകാശ ഇടപെടലില്‍ നിന്നാണ് ഭരണഘടനാവിധിയുടെ കേരള മാതൃക നാം തിരിച്ചറിഞ്ഞത്. 2006ലാണ് അത്. അന്ന് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. 1999ലെ റിയോ സമ്മിറ്റ് ഉടമ്പടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ 1995ല്‍ പാസ്സായിരുന്നെങ്കിലും എന്‍.ഐ.ഒ.എച്ചിന്റെയോ എന്‍.എച്ച്.ആര്‍.സിയുടെയോ പഠനങ്ങള്‍ എത്തിയിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് വിഷം മൂലം ആരും മരിച്ചിട്ടില്ല എന്ന മന്ത്രിമൊഴി നമ്മുടെ അസംബ്ലിയില്‍ കേട്ടത്. അത് വി.എസിനെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. നിയമപരമായി ഇരകളെ സഹായിക്കാന്‍ കഴിയാവുന്ന സാഹചര്യവുമായിരുന്നില്ല. 52 പേര്‍ മരിച്ചിട്ടുണ്ട് എന്ന കാസര്‍കോട് കലക്റ്ററേറ്റിലെ രേഖകള്‍ നോക്കാതെയാണ് മന്ത്രി മറുപടി പറഞ്ഞത്. എന്നിട്ടും അത്യന്തം ക്രാന്തദര്‍ശിത്വത്തോടെ, ദീര്‍ഘ ദൃഷ്ടിയോടെ മരിച്ച ഓരോ ഇരയ്ക്കും 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചു ആ മഹാശയന്‍. മരിച്ചവര്‍ക്ക് ധനസഹായം കൊടുത്തിട്ടെന്തു കാര്യം എന്ന് കളിയാക്കിയ സിനിക്കുകളും അന്നുണ്ടായിരുന്നു. മരിച്ചത് വിഷം തളി മൂലമാണെന്ന് സ്വയം ബോധ്യമായിരുന്നു വി.എസിന്. അതുകൊണ്ട് സ്വന്തം ദുരിതാശ്വാസ നിധിയില്‍ നിന്ന് അദ്ദേഹം നിയോഗിച്ച, ഞാനടക്കമുള്ളവര്‍ പ്രോട്ടോകോള്‍ അനുസരിച്ച് തിരഞ്ഞെടുത്ത 144 പേര്‍ക്ക് നേരിട്ട് വന്നു മരിച്ചവരുടെ അവകാശികള്‍ക്ക് നല്‍കി കൊണ്ട് ഭരണാധികാരിയുടെ ധര്‍മ്മം നിര്‍വ്വഹിച്ചു.
പിന്നീട് നാലുവര്‍ഷം കൂടി കഴിഞ്ഞ് 2010 ഓടെ മാത്രമേ എന്‍.എച്ച്.ആര്‍.സിയുടെ വിധി വരുന്നുള്ളൂ. ഒരു ചാണ്‍ മുമ്പെ ഭരണഘടനാ വിധിയുടെ ആഗമനം ദീര്‍ഘദര്‍ശനം ചെയ്ത ഈ ഭരണാധികാരിയെ ഇരകള്‍ ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നത് 2023ല്‍ സെര്‍വ് കളക്ടീവ് സംഘടന സുപ്രീംകോടതി കയറി അദ്ദേഹം വഴിമരുന്നിട്ട ഭരണഘടനാ വിധിയെ തന്നെ പിന്തുടര്‍ന്ന് 6727 ഇരകള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം നേടിയെടുത്തപ്പോള്‍ മാത്രമാണ്. ഈ സംഗതിയാണ് വി.എസിന്റെ നൂറാം ജന്മദിനത്തിനെ ഏറ്റവും മൂല്യവത്താക്കുന്നത്.
-പ്രൊഫ. എം.എ റഹ്മാന്‍