'വി റീഡ്, വി ലീഡ്' കെ.എം.സി.സി 2021 ഇയര്‍ ഓഫ് റീഡിങ് വര്‍ഷമായി ആചരിക്കുന്നു

ദുബായ്: വളര്‍ന്നുവരുന്ന തലമുറയില്‍ അറിവിന്റെ അംശം പ്രസരിപ്പിക്കുന്നതിന് വായനാ ശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വി റീഡ്, വി ലീഡ് വായനാ വര്‍ഷമായി ആചരിക്കുന്നു. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ഇത് വരെ ലോകത്ത് എഴുതപ്പെട്ട സാഹിത്യങ്ങളെ പരിചയപ്പെടുത്തി അവയെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതിന്നായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. അക്ഷരങ്ങളുടെ മനോഹരമായ ഒഴുക്കിനെ അറിയാനും ആസ്വദിക്കാനും പ്രേരണ നല്‍കുന്ന ഈ വായനാ വര്‍ഷത്തിന്റെ ഭാഗമാകാന്‍ എല്ലാ അക്ഷര പ്രേമികളും മുന്നോട്ടു വരണമെന്ന് […]

ദുബായ്: വളര്‍ന്നുവരുന്ന തലമുറയില്‍ അറിവിന്റെ അംശം പ്രസരിപ്പിക്കുന്നതിന് വായനാ ശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വി റീഡ്, വി ലീഡ് വായനാ വര്‍ഷമായി ആചരിക്കുന്നു. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ഇത് വരെ ലോകത്ത് എഴുതപ്പെട്ട സാഹിത്യങ്ങളെ പരിചയപ്പെടുത്തി അവയെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതിന്നായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
അക്ഷരങ്ങളുടെ മനോഹരമായ ഒഴുക്കിനെ അറിയാനും ആസ്വദിക്കാനും പ്രേരണ നല്‍കുന്ന ഈ വായനാ വര്‍ഷത്തിന്റെ ഭാഗമാകാന്‍ എല്ലാ അക്ഷര പ്രേമികളും മുന്നോട്ടു വരണമെന്ന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റികള്‍ക്കും എം.എസ്.എഫ് ജില്ലാ കമ്മിറ്റി മുഖേന പുസ്തകം വിതരണം ചെയ്യും.
പ്രവാസ ലോകത്ത് വായന കുറഞ്ഞ് വരുന്നു, പുസ്തകങ്ങളുമായി അടുപ്പം കുറയുന്നു എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും വായന മരിച്ചിട്ടില്ല എന്ന് തെളിയുക്കുന്നതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കാണുന്ന മലയാളികളുടെ സാന്നിധ്യം തെളിയിക്കുന്നതെന്ന് ദുബായ് കെ.എം.സി. സി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ദുബായ് കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാകൈ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, വൈസ് പ്രസിഡണ്ട് ഹനീഫ ചെര്‍ക്കള, ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, കെ.പി അബ്ബാസ് കളനാട്, അഷറഫ് പാവൂര്‍ മഞ്ചേശ്വരം, സലിം ചേരങ്കൈ, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മൊഹ്‌സിന് തളങ്കര, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ ബാവ, സുബൈര്‍ കുബനൂര്‍, ഡോ. ഇസ്മായില്‍, ഷാഫി ചെര്‍ക്കള, സിദ്ധീഖ് അടൂര്‍, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ സത്താര്‍ ആലംപാടി, ബഷീര്‍ സി.എ പള്ളിക്കര, സലാം മാവിലാടം, അഷറഫ് ബച്ചന്‍ കാഞ്ഞങ്ങാട് പ്രസംഗിച്ചു. അഷ്റഫ് പാവൂര്‍ പ്രാര്‍ത്ഥനയും ജില്ലാ സെക്രട്ടറി സലാം തട്ടാന്‍ചേരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it