ശിവശങ്കര്‍ വരുത്തിവെച്ച പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാല്‍ പിണറായിക്ക് തിരിച്ചടിയാകും; രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി കിട്ടിയിട്ടുണ്ടെന്ന് ചാരക്കേസ് അടക്കം ഓര്‍മിപ്പിച്ച് കെ. മുരളീധരന്‍

കോഴിക്കോട്: കെ എസ് എഫ് ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയുടെ പേരില്‍ പോലീസ് ഉപദേശ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എംപി. രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി കിട്ടിയിട്ടുണ്ടെന്ന് ചാരക്കേസ് അടക്കം ഓര്‍മിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ശിവശങ്കര്‍ വരുത്തിവെച്ച പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായല്‍ പിണറായിക്ക് തിരിച്ചടിയാകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ശ്രീവാസ്തവ മന്ത്രിമാരേക്കാള്‍ ശക്തനായി മാറി. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പടിയിറക്കത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് രമണ്‍ ശ്രീവാസ്തവ. രാജ്യദ്രാഹിയെന്ന് വിളിച്ചവര്‍ […]

കോഴിക്കോട്: കെ എസ് എഫ് ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയുടെ പേരില്‍ പോലീസ് ഉപദേശ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എംപി. രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി കിട്ടിയിട്ടുണ്ടെന്ന് ചാരക്കേസ് അടക്കം ഓര്‍മിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ശിവശങ്കര്‍ വരുത്തിവെച്ച പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായല്‍ പിണറായിക്ക് തിരിച്ചടിയാകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ശ്രീവാസ്തവ മന്ത്രിമാരേക്കാള്‍ ശക്തനായി മാറി. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പടിയിറക്കത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് രമണ്‍ ശ്രീവാസ്തവ. രാജ്യദ്രാഹിയെന്ന് വിളിച്ചവര്‍ തന്നെ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ ഭരിക്കുന്ന കാലയളവില്‍ പിണറായി വിജയന്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് ചാരമുഖ്യന്‍ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റുചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ന്നത്. ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് ദക്ഷിണമേഖലാ ഐജിയായിരുന്ന ശ്രീവാസ്തവയക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

K Muralidharan against Raman Srivasthava

Related Articles
Next Story
Share it