രാഹുലിന്റേത് ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി; രാജ്യം തറവാട് സ്വത്താണെന്ന ധാരണ മാറ്റണം-വി. മുരളീധരന്‍

കാസര്‍കോട്: ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് രാഹുല്‍ ഗാന്ധിക്കുണ്ടായതെന്നും ഈ രാജ്യവും ഭരണഘടനയും തങ്ങളുടെ തറവാട് സ്വത്താണെന്ന നെഹ്‌റു കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും ധാരണ മാറ്റിവെക്കണമെന്നും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നേരത്തേയും നിരവധി ആളുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ ലോക്‌സഭാംഗത്വവും നിയമസഭാംഗത്വവുമൊക്കെ നഷ്ടപ്പെട്ടിരുന്നു. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങളും ഭരണഘടനയും കോടതികളും ബാധകമല്ല എന്നുള്ളതരത്തിലാണ് അവരുടെ പരമ്പരാഗതമായ അഭിപ്രായം. നേരത്തെ […]

കാസര്‍കോട്: ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് രാഹുല്‍ ഗാന്ധിക്കുണ്ടായതെന്നും ഈ രാജ്യവും ഭരണഘടനയും തങ്ങളുടെ തറവാട് സ്വത്താണെന്ന നെഹ്‌റു കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും ധാരണ മാറ്റിവെക്കണമെന്നും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നേരത്തേയും നിരവധി ആളുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ ലോക്‌സഭാംഗത്വവും നിയമസഭാംഗത്വവുമൊക്കെ നഷ്ടപ്പെട്ടിരുന്നു. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങളും ഭരണഘടനയും കോടതികളും ബാധകമല്ല എന്നുള്ളതരത്തിലാണ് അവരുടെ പരമ്പരാഗതമായ അഭിപ്രായം. നേരത്തെ ഭരണമുണ്ടായിരുന്നപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ നിശബ്ദമാക്കി. എന്നാല്‍ ഇപ്പോള്‍ ഭരണമില്ലാത്തതിനാല്‍ നിശ്ബദമാക്കാനാവുന്നില്ല. അതിനാല്‍ അക്രമം നടത്തി അതിന് ശ്രമിക്കുകയാണ്-മുരളീധരന്‍ ആരോപിച്ചു.

Related Articles
Next Story
Share it