കെ.പി.സി.സി. പുന:സംഘടനയെ ചൊല്ലിയുള്ള തര്‍ക്കം; വി.എം. സുധീരന്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു
തിരുവനന്തപുരം: കെ.പി.സി.സി. പുന:സംഘടനയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തീരുന്നില്ല. കെ.പി.സി.സി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതിയെന്നാണ് അറിയുന്നത്. രാഷ്ട്രീയ കാര്യ സമിതിയെ നോക്കുകുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും […]

തിരുവനന്തപുരം: കെ.പി.സി.സി. പുന:സംഘടനയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തീരുന്നില്ല.
കെ.പി.സി.സി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ചു.
ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതിയെന്നാണ് അറിയുന്നത്.
രാഷ്ട്രീയ കാര്യ സമിതിയെ നോക്കുകുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെ.പി.സി.സി. പുനഃ സംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും വി.എം. സുധീരന്‍ പരാതിപ്പെടുന്നു. അതേസമയം, പ്രശ്‌നങ്ങള്‍ കെ.പി.സി.സി. പ്രസിഡണ്ട് പരിഹരിക്കുമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട് പി.ടി. തോമസ് പറഞ്ഞു. സുധീരനെ വീട്ടില്‍ പോയി കെ. സുധാകരന്‍ കണ്ടിരുന്നുവെന്നും തോമസ് പറഞ്ഞു.
എന്നാല്‍ സുധീരന്റെ രാജിയെ കുറിച്ച് പ്രതികരിക്കാന്‍ കെ.സി. വേണുഗോപാല്‍ തയ്യാറായില്ല.