ഹിമാലയത്തിലെ മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിലെ മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) ആണ് ഇടുങ്ങിയ തുരങ്കത്തില്‍ പെട്ടയാളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെളി നിറഞ്ഞ തുരങ്കത്തില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. ഏതാനും മീറ്ററുകള്‍ മാത്രം വിസ്താരമുള്ള ഇടുങ്ങിയ തുരങ്കത്തിലാണ് ഒരാള്‍ അകപ്പെട്ടത്. ഇയാളെ സാവധാനം പുറത്തെത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. കയറുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ സേനാംഗങ്ങള്‍ 'സോര്‍ ലഗ കെ ഹൈശ' എന്ന് ഉരുവിടുന്നതും കേള്‍ക്കാം. […]

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിലെ മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) ആണ് ഇടുങ്ങിയ തുരങ്കത്തില്‍ പെട്ടയാളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചെളി നിറഞ്ഞ തുരങ്കത്തില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. ഏതാനും മീറ്ററുകള്‍ മാത്രം വിസ്താരമുള്ള ഇടുങ്ങിയ തുരങ്കത്തിലാണ് ഒരാള്‍ അകപ്പെട്ടത്. ഇയാളെ സാവധാനം പുറത്തെത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. കയറുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ സേനാംഗങ്ങള്‍ 'സോര്‍ ലഗ കെ ഹൈശ' എന്ന് ഉരുവിടുന്നതും കേള്‍ക്കാം.

16 ജോലിക്കാരാണ് തുരങ്കത്തില്‍ അകപ്പെട്ടിരുന്നത്. ഇവരെയെല്ലാം രക്ഷപ്പെടുത്തി. തപോവന്‍-വിഷ്ണുഗഡ് ഹൈഡല്‍ പദ്ധതിയുടെ തുരങ്കത്തിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്. ഞായറാഴ്ച ഹിമാലയത്തിലെ മുകള്‍ ഭാഗത്ത് മഞ്ഞുമലയിടിഞ്ഞതിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകിയാണ് വെള്ളപ്പൊക്കമുണ്ടായത്.

Related Articles
Next Story
Share it