ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിന് ഭീഷണിയായി പ്രിയങ്ക ഗാന്ധി; തുടര്‍ ഭരണത്തിന് കേരള മോഡല്‍ പയറ്റാന്‍ യോഗി തന്ത്രം; സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരം നേടിയെടുക്കാനുള്ള കോണ്‍ഗ്രസിന്റെ കഠിന ശ്രമം തുടരുന്നു. പ്രിയങ്ക ഗാന്ധിയുടെ താഴെ തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനം ഏറെക്കുറെ ബിജെപിക്ക് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ധന വില വര്‍ധനവും സ്ത്രീ സുരക്ഷയടക്കം നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായത് തങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നുണ്ട്. ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നിഷ്പ്രയാസം ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കാനാവുമെന്നും അവര്‍ കരുതുന്നു. ഉത്തര്‍പ്രദേശില്‍ […]

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരം നേടിയെടുക്കാനുള്ള കോണ്‍ഗ്രസിന്റെ കഠിന ശ്രമം തുടരുന്നു. പ്രിയങ്ക ഗാന്ധിയുടെ താഴെ തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനം ഏറെക്കുറെ ബിജെപിക്ക് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ധന വില വര്‍ധനവും സ്ത്രീ സുരക്ഷയടക്കം നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായത് തങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നുണ്ട്.

ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നിഷ്പ്രയാസം ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കാനാവുമെന്നും അവര്‍ കരുതുന്നു. ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും. ഇന്ധനവിലക്കയറ്റം തന്നെയാണ് പ്രധാന പ്രചാരണ വിഷയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മുന്‍കൂട്ടി കണ്ട് നികുതിയില്‍ കുറവുവരുത്തിയ കേന്ദ്രത്തിന്റെ നടപടി ജനങ്ങളെ കാര്യമായി സ്വാധീനിക്കില്ലെന്നും കേന്ദ്രത്തിന്റെ നടപടി നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ ഉതകുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വിലക്കയറ്റവും പ്രചരണവിഷയമാക്കുന്നുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ പരമാവധി ചലനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്കാഗാന്ധി നടത്തുന്നത്. ഇത് ഏറക്കുറെ വിജയിച്ചു എന്നതിന് തെളിവാണ് അടുത്തിടെ ഗോരഖ്പൂരില്‍ പാര്‍ട്ടി നടത്തിയ റാലിയിലെ സ്ത്രീ പങ്കാളിത്തം. 'ഞാനൊരു സ്ത്രീ, എനിക്കും പോരാടാന്‍ കഴിയും' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രിയങ്കയുടെ പ്രയാണം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും അതിനാലാണ് ഇത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും അവര്‍ പറയുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് തടയിടാന്‍ കേരള മോഡല്‍ പയറ്റാനാണ് യോഗി ആദിത്യനാഥിന്റെ ശ്രമം. കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടാന്‍ സഹായിച്ചതില്‍ പ്രധാന ഘടകം സൗജന്യ കിറ്റുവിതരണമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതേ തന്ത്രം യുപിയില്‍ പയറ്റാനാണ് യോഗിയുടെയും തീരുമാനം.

കോവിഡ് കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി തുടരുമെന്ന് യു പി സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. അയോദ്ധ്യയില്‍ നടത്തിയ ഒരു ചടങ്ങിനിടെയാണ് മുഖ്യമന്ത്രി സൗജന്യ റേഷന്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കാലത്തും സൗജന്യ റേഷന്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഉപതെരഞ്ഞെടുപ്പില്‍ കൈ പൊള്ളിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം പൊടുന്നനെ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles
Next Story
Share it