ശവമടക്ക് ഫ്രീ! കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാര ചടങ്ങ് സൗജന്യമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: കോവിഡ് മഹാമാരികാലത്ത് ജനങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനായി ഡെല്‍ഹി, കേരള അടക്കമുള്ള സര്‍ക്കാരുകള്‍ അരിയും ഭക്ഷ്യധാന്യങ്ങളും സൗജന്യമാക്കുമ്പോള്‍ ശവമടക്ക് സൗജന്യമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാര ചടങ്ങ് സൗജന്യമാക്കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതേസമയം സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സൗജന്യം ലഭ്യമാകുകയെന്ന് ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതിന്റെ ചിലവ് വഹിക്കേണ്ടത് മുനിസിപ്പല്‍ കോര്‍പറേഷനുകളാണ്. ശവസംസ്‌കാര ചടങ്ങുകളില്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും […]

ലഖ്‌നൗ: കോവിഡ് മഹാമാരികാലത്ത് ജനങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനായി ഡെല്‍ഹി, കേരള അടക്കമുള്ള സര്‍ക്കാരുകള്‍ അരിയും ഭക്ഷ്യധാന്യങ്ങളും സൗജന്യമാക്കുമ്പോള്‍ ശവമടക്ക് സൗജന്യമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാര ചടങ്ങ് സൗജന്യമാക്കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

അതേസമയം സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സൗജന്യം ലഭ്യമാകുകയെന്ന് ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതിന്റെ ചിലവ് വഹിക്കേണ്ടത് മുനിസിപ്പല്‍ കോര്‍പറേഷനുകളാണ്. ശവസംസ്‌കാര ചടങ്ങുകളില്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ശവസംസ്‌കാരത്തിനായി സംസ്ഥാനത്ത് വന്‍ തോതില്‍ പണം ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ നടപടി. പരമാവധി 5000രൂപ വരെയാണ് ശവസംസ്‌കാരത്തിന് ചിലവഴിക്കേണ്ട തുകയായി പറയുന്നത്.

Related Articles
Next Story
Share it