ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ ബി.ജെ.പി. ഭരിക്കുമെന്ന് സര്‍വ്വേ; പഞ്ചാബില്‍ തൂക്കുസഭക്ക് സാധ്യത

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വ്വേ. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും എ.ബി.പി. വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും സര്‍വ്വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ സര്‍വ്വേ അനുസരിച്ച് ബി.ജെ.പി. 241 മുതല്‍ 249 വരെ സീറ്റുകള്‍ നേടും. സമാജ്‌വാദി പാര്‍ട്ടിക്ക് 130 […]

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വ്വേ. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും എ.ബി.പി. വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു.
പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും സര്‍വ്വേ പറയുന്നു.
ഉത്തര്‍പ്രദേശില്‍ സര്‍വ്വേ അനുസരിച്ച് ബി.ജെ.പി. 241 മുതല്‍ 249 വരെ സീറ്റുകള്‍ നേടും. സമാജ്‌വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138വരെയും ബി.എസ്.പിക്ക് 15 മുതല്‍ 19 വരെയും സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് പ്രവചിക്കുന്നത് 3മുതല്‍ 7വരെ സീറ്റുകള്‍ മാത്രമാണ്.
117 അംഗ പഞ്ചാബ് നിയമസഭയില്‍ 49 മുതല്‍ 55 വരെ സീറ്റുകളാണ് എ.എ.പിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 30മുതല്‍ 47 വരെയും അകാലിദളിന് 17 മുതല്‍ 25 വരെയും. ബി.ജെ.പിക്ക് ഏറിയാല്‍ ഒരു സീറ്റും.
40 അംഗ ഗോവ നിയമസഭയില്‍ ബി.ജെ.പിക്ക് 24 മുതല്‍ 28 വരെ സീറ്റുകള്‍ സര്‍വ്വേ പ്രവചിക്കുന്നു. എ.എ.പിക്ക് 3 മുതല്‍ 7 വരെയും കോണ്‍ഗ്രസിന് 1 മുതല്‍ 5വരെയും സീറ്റുകളാണ് പ്രവചിക്കുന്നത്.
മണിപ്പൂരില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ ബി.ജെ.പിയും 18 മുതല്‍ 22 വരെ സീറ്റുകള്‍ കോണ്‍ഗ്രസും നേടുമെന്നാണ് സര്‍വ്വേ പറയുന്നത്. ഉത്തരാഖണ്ഡില്‍ ബി.ജെ.പി. 42 മുതല്‍ 46 വരെയും കോണ്‍ഗ്രസ് 21 മുതല്‍ 25 വരെയും സീറ്റുകള്‍ നേടിയേക്കാം. ആകെ അംഗ സംഖ്യ 70 ആണ്.

Related Articles
Next Story
Share it