രാമക്ഷേത്ര നിര്‍മാണത്തിന് അര കോടിയിലേറെ രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് എംഎല്‍എ

റായ്ബറേലി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് 51 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിംഗ് ആണ് രാമക്ഷേത്രത്തിനായി അര കോടിയിലേറെ രൂപ സംഭാവന നല്‍കിയത്. എല്ലാവരും രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കുന്നുണ്ടെന്നും തന്റെ സംഘത്തിനും തന്നെ പിന്തുണയ്ക്കുന്നവര്‍ക്കുമായാണ് വിശ്വഹിന്ദു പരിഷത്തിന് തുക നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് അഞ്ച് ലക്ഷം രൂപ […]

റായ്ബറേലി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് 51 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിംഗ് ആണ് രാമക്ഷേത്രത്തിനായി അര കോടിയിലേറെ രൂപ സംഭാവന നല്‍കിയത്.

എല്ലാവരും രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കുന്നുണ്ടെന്നും തന്റെ സംഘത്തിനും തന്നെ പിന്തുണയ്ക്കുന്നവര്‍ക്കുമായാണ് വിശ്വഹിന്ദു പരിഷത്തിന് തുക നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സ്വീകരിച്ചാണ് ധനസമാഹരണത്തിന് തുടക്കം കുറിച്ചത്. രാജ്യവ്യാപകമായി ധനസമാഹരണം നടത്തിവരികയാണ്.

മൂന്നരവര്‍ഷം കൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മാണത്തിന് 1,100 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മാത്രമായി 300 മുതല്‍ 400 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Share it