ഉത്രവധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ 13ന് പ്രഖ്യാപിക്കും

കൊല്ലം: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അതിക്രൂരമായ കൊലക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഒക്‌ടോബര്‍ 13ന് പ്രഖ്യാപിക്കും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. അഞ്ചല്‍ ഏറം 'വിഷു'വില്‍ വിജയസേനന്റെ മകള്‍ ഉത്രക്ക് (25) 2020 മേയ് ആറിന് രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പ് […]

കൊല്ലം: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അതിക്രൂരമായ കൊലക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഒക്‌ടോബര്‍ 13ന് പ്രഖ്യാപിക്കും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. അഞ്ചല്‍ ഏറം 'വിഷു'വില്‍ വിജയസേനന്റെ മകള്‍ ഉത്രക്ക് (25) 2020 മേയ് ആറിന് രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചതാണെന്നാണ് സൂരജ് പറഞ്ഞതെങ്കിലും ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അപൂര്‍വമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്. കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിനെ കണ്ടതോടെ, ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം.
ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

Related Articles
Next Story
Share it