ഉത്തരദേശം വാര്‍ത്ത തുണയായി, വി.എം മുനീറിന്റെ ഇടപെടലില്‍ അനന്തരാമ ഷെട്ടിക്കും കുടുംബത്തിനും വീടായി

കാസര്‍കോട്: നുള്ളിപ്പാടിയിലെ ഭജനമന്ദിരത്തില്‍ സെക്യൂരിറ്റി ജോലി ചെയ്ത് വരികയായിരുന്ന അണങ്കൂര്‍ ധൂമാവതി ദൈവസ്ഥാനം റോഡിലെ അനന്തരാമ ഷെട്ടിയുടെയും കുടുംബത്തിന്റെയും ദുരിതവും ഇവര്‍ക്ക് ഭീതികൂടാതെ കിടന്നുറങ്ങാനുള്ള ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത് സംബന്ധിച്ച് കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് വൈറലാവുന്നു.2021ല്‍ ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച ശിവാനിയുടെ കുടുംബത്തിന്റെ കഥ ശ്രദ്ധയില്‍പെട്ടത് മുതല്‍ താനടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അനന്തരാമന് വീട് യാഥാര്‍ത്ഥ്യമായതും സംബന്ധിച്ചാണ് വി.എം മുനീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ശിവാനി അനന്തരാമന്റെ മകളാണ്.വി.എം […]

കാസര്‍കോട്: നുള്ളിപ്പാടിയിലെ ഭജനമന്ദിരത്തില്‍ സെക്യൂരിറ്റി ജോലി ചെയ്ത് വരികയായിരുന്ന അണങ്കൂര്‍ ധൂമാവതി ദൈവസ്ഥാനം റോഡിലെ അനന്തരാമ ഷെട്ടിയുടെയും കുടുംബത്തിന്റെയും ദുരിതവും ഇവര്‍ക്ക് ഭീതികൂടാതെ കിടന്നുറങ്ങാനുള്ള ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത് സംബന്ധിച്ച് കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് വൈറലാവുന്നു.
2021ല്‍ ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച ശിവാനിയുടെ കുടുംബത്തിന്റെ കഥ ശ്രദ്ധയില്‍പെട്ടത് മുതല്‍ താനടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അനന്തരാമന് വീട് യാഥാര്‍ത്ഥ്യമായതും സംബന്ധിച്ചാണ് വി.എം മുനീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ശിവാനി അനന്തരാമന്റെ മകളാണ്.
വി.എം മുനീറിന്റെ കുറിപ്പ് ഇങ്ങനെയാണ്.
'2021 ജൂലൈ 12ലെ ഉത്തരദേശം പത്രത്തില്‍ ഷാഫി തെരുവത്ത് എഴുതിയ ശിവാനിയുടെ കുടുംബത്തിന്റെ കഥ നഗരസഭയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ എന്റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അന്നത്തെ കാസര്‍കോട് യൂണിറ്റ് ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടിയാണ്. അണങ്കൂര്‍ ധൂമാവതി ദൈവസ്ഥാനം റോഡിലുള്ള ശിവാനിയുടെ അടച്ചുറപ്പില്ലാത്ത വീട്. വീടെന്ന് പറയാന്‍ കഴിയില്ല. ഒരു കൂര. കുറച്ച് ഓടും, തകര ഷീറ്റും, പ്ലാസ്റ്റിക് ഷീറ്റും പാകിയ മണ്ണ് കൊണ്ട് കെട്ടിയ രണ്ട് മുറികളുള്ള കൂര. ശിവാനിയുടെ അച്ഛന്‍ അനന്തരാമ ഷെട്ടി നുള്ളിപ്പാടിയിലെ ഭജനമന്ദിരത്തില്‍ സെക്യൂരിറ്റി ജോലി ചെയ്ത് വരികയായിരുന്നു. അനന്തരാമ ഷെട്ടിക്ക് 3 മക്കളായിരുന്നു. 2 പെണ്ണും ഒരാണും. മൂത്തമകളെ പലരുടേയും സഹായത്തോടുകൂടി കല്ല്യാണം കഴിച്ചയച്ചു. ഏക ആണ്‍ സായിനാഥിലായിരുന്നു അനന്തരാമ ഷെട്ടിയുടെ പ്രതീക്ഷയും ആശ്രയവും. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇരുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ വെള്ളത്തില്‍ വീണ് മകന്‍ മരണമടഞ്ഞതോടെ അനന്തരാമ ഷെട്ടിയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും പാതിവഴിക്ക് നിലച്ചു. കഷ്ടകാലം അനന്തരാമ ഷെട്ടിയെയും കുടുംബത്തെയും കൈവിട്ടില്ല. അടച്ചുറപ്പില്ലാത്ത കൂരയില്‍ വെച്ച് അദ്ദേഹത്തെ പാമ്പ് കടിച്ചു. പിന്നെ ആ കൂരയില്‍ താമസിക്കാനുള്ള ഭയം മൂലം കഴിയുമ്പോഴാണ് നാഗേഷ് ഷെട്ടിയും ചില കുടുംബക്കാരും അടച്ചുറപ്പുള്ള ഒരു വീടിന്റെ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനത്തിന് മുന്‍കയ്യെടുക്കുന്നത്. പി.എം.എ.വൈ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണം സാധ്യമാകുമെന്നത് അവരെ ഏറെ സന്തോഷിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശാരദയുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കുന്നതിന് നിര്‍ദ്ദേശിക്കുകയും വീട് നിര്‍മ്മാണത്തിനാവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ചൗക്കി മയില്‍പ്പാറയിലെ ഇലക്ട്രീഷ്യനും സേവന സന്നദ്ധനുമായ കരീം എന്ന വ്യക്തി വീട് വൈദ്യുതീകരിക്കുന്നതിന് മുന്നോട്ട് വരികയും ചെയ്തതോടെ അനന്തരാമ ഷെട്ടിയുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. തന്റെ സ്വപ്‌നം പൂവണിയുന്ന സമയത്ത് അനന്തരാമ ഷെട്ടി തന്നെ സഹായിച്ചവരെ മറന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ചെയര്‍മാന്‍ അല്ലാതിരുന്നിട്ടും എന്നേയും കരീം മയില്‍പ്പാറയേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയും ഒന്നാന്തരം ചെന്തെങ്ങിന്റെ ഇളനീരും ശര്‍ക്കര പായസവും തന്ന് സല്‍ക്കരിക്കുകയും ചെയ്തത് പൊതു പ്രവര്‍ത്തനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി കാണുന്നു. തന്റെ കൊച്ചു കൊട്ടാരം കാണിച്ചു തരാന്‍ അനന്തരാമ ഷെട്ടി കാണിച്ച ഉത്സാഹം തന്റെ മനസിനുള്ളില്‍ നിന്നും അണപൊട്ടിയൊഴുകുന്ന സന്തോഷമായിട്ടാണ് എനിക്ക് തോന്നിയത്. കൂടെയുണ്ടായിരുന്ന മുതിര്‍ന്ന കുടുംബാഗംത്തിന്റെ വാക്കുകളും പ്രാര്‍ത്ഥനയും പൊതുജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും മറക്കാന്‍ പറ്റാത്തതുമാണ്. ഇനിയും ഉയര്‍ച്ചകളും ഉന്നത പദവികളും നിങ്ങള്‍ക്കുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന നമുക്കിടയില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്ന ചില പച്ച മനുഷ്യര്‍ ബാക്കിയുണ്ടെന്ന സത്യത്തിന് അടിവരയിടുന്നതാണ്'.

Related Articles
Next Story
Share it