ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിക്ക് കണ്ണീരോടെ വിട

കാസര്‍കോട്: മൂന്ന് പതിറ്റാണ്ടുകാലത്തിലധികം ഉത്തരദേശം പത്രത്തിന്റെ പ്രധാന പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച മുന്‍ ന്യൂസ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ ട്രഷററുമായ ഉണ്ണികൃഷ്ണന്‍ പുഷ്പ്പഗിരി (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി മംഗലാപുരത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തരദേശം പത്രത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുകയും വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനായി തീരുകയും ചെയ്ത ഉണ്ണികൃഷ്ണന്റെ പെട്ടെന്നുള്ള വിയോഗം എല്ലാവരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി. ഉത്തരദേശത്തിന്റെ മുഖപേജും വാരാന്ത്യപതിപ്പും ദീര്‍ഘകാലമായി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമാണ്. മൂര്‍ച്ചയേറിയ മുഖപ്രസംഗങ്ങളിലൂടെ […]

കാസര്‍കോട്: മൂന്ന് പതിറ്റാണ്ടുകാലത്തിലധികം ഉത്തരദേശം പത്രത്തിന്റെ പ്രധാന പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച മുന്‍ ന്യൂസ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ ട്രഷററുമായ ഉണ്ണികൃഷ്ണന്‍ പുഷ്പ്പഗിരി (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി മംഗലാപുരത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തരദേശം പത്രത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുകയും വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനായി തീരുകയും ചെയ്ത ഉണ്ണികൃഷ്ണന്റെ പെട്ടെന്നുള്ള വിയോഗം എല്ലാവരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി. ഉത്തരദേശത്തിന്റെ മുഖപേജും വാരാന്ത്യപതിപ്പും ദീര്‍ഘകാലമായി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമാണ്. മൂര്‍ച്ചയേറിയ മുഖപ്രസംഗങ്ങളിലൂടെ കാസര്‍കോടിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തനം വലിയ പങ്കുവഹിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ആറ് മണിയോടെ അട്ടേങ്ങാനം പോര്‍ക്കളം പാടിയേരയിലെ വീട്ടിലെത്തിച്ച മൃതശരീരം ഒരു നോക്കുകാണാന്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ എത്തി. ആഗസ്റ്റ് എട്ടിനാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായി. എന്നാല്‍ ഇടയ്ക്ക് ന്യുമോണിയ ബാധിച്ചതും ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും ആരോഗ്യനില വഷളാക്കി. തുടര്‍ന്നായിരുന്നു അന്ത്യം.
പ്രസ്സ് ട്രസ്റ്റ് ഇന്ത്യയുടെ (പി.ടി.ഐ) ജില്ലാലേഖകനായും ഹരിണാക്ഷിയന്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് ആയും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് പ്രസ് ക്ലബ് സെക്രട്ടറി, ട്രഷറര്‍, പത്രപ്രവര്‍ത്തക ഭവന നിര്‍മ്മാണ സംഘം ഡയറക്ടര്‍, രജനി ബാലജനസഖ്യം ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവത ദിനപത്രത്തിലൂടെയാണ് നാല് പതിറ്റാണ്ട് മുമ്പ് പത്രപ്രവര്‍ത്തനം രംഗത്ത് എത്തിയത്. ആദ്യ കാലത്ത് നാടക രംഗത്തും സജീവമായിരുന്നു. നിരവധി നാടകങ്ങളും നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. മികച്ച മാധ്യമപ്രവര്‍ത്തനുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പി.പത്മിനി. മക്കള്‍. അനൂപ് കൃഷ്ണന്‍ (ഗള്‍ഫ് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍, സൗദി അറേബ്യ), അഞ്ജു കൃഷ്ണന്‍ (മ്യൂസിക്ക് വിദ്യാര്‍ത്ഥി). മരുമക്കള്‍: പി. രഞ്ജിത്ത് (സൗദി അറേബ്യ), ജയശ്രീ അനുപ് (ഉദുമ). സഹോദരങ്ങള്‍: പി.കെ. നായര്‍ (മാവുങ്കാല്‍), രാധമ്മ (ആനപ്പെട്ടി), ചന്ദ്രമതി അമ്മ (പെരളത്ത്), സരസ്വതി അമ്മ (കാലിച്ചാനടുക്കം), തമ്പാന്‍ നായര്‍ (ആനപ്പെട്ടി), ശ്യാമള (നീലേശ്വരം), കുഞ്ഞിക്കണ്ണന്‍ നായര്‍ (ചെറുവത്തൂര്‍), ശ്രീധരന്‍ പുഷ്പ്പഗിരി (ദുബായ്).
സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്നു. എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന് അടക്കമുള്ളവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Related Articles
Next Story
Share it