ലോകത്തെവിടെയായാലും ഉത്തരദേശം ഉടന്‍ വായിക്കാം; വീട്ടിലിരുന്ന് വായിക്കുന്ന അതേ അനുഭൂതിയോടെ
കാസര്‍കോട്: നാടിനെ വളര്‍ത്തി, നാടിനൊപ്പം മുന്നേറുക എന്ന മുദ്രാവാക്യവുമായി നാല് പതിറ്റാണ്ടായി നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഉത്തരദേശം വളര്‍ച്ചയുടെ മറ്റൊരു ദശകത്തില്‍ എത്തി നില്‍ക്കുകയാണ്. ആധികാരികവും വിട്ടുവീഴ്ചയില്ലാത്തതുമായ വാര്‍ത്തകളിലൂടെ വായനക്കാരുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നേറുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരുംനല്‍കി വരുന്ന സ്നേഹവും പിന്തുണയും നന്ദിയോടെ ഓര്‍ക്കുകയാണ്.കാസര്‍കോട് ജില്ലാ രൂപീകരണത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുകയും അവിടുന്നിങ്ങോട്ട് നാടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയെടുക്കാന്‍പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉത്തരദേശം മാധ്യമ ലോകത്തും വായനക്കാരുടെ മനസ്സിലും സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. എളിയ തുടക്കത്തില്‍ നിന്ന് ഘട്ടംഘട്ടമായി […]

കാസര്‍കോട്: നാടിനെ വളര്‍ത്തി, നാടിനൊപ്പം മുന്നേറുക എന്ന മുദ്രാവാക്യവുമായി നാല് പതിറ്റാണ്ടായി നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഉത്തരദേശം വളര്‍ച്ചയുടെ മറ്റൊരു ദശകത്തില്‍ എത്തി നില്‍ക്കുകയാണ്. ആധികാരികവും വിട്ടുവീഴ്ചയില്ലാത്തതുമായ വാര്‍ത്തകളിലൂടെ വായനക്കാരുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നേറുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരുംനല്‍കി വരുന്ന സ്നേഹവും പിന്തുണയും നന്ദിയോടെ ഓര്‍ക്കുകയാണ്.
കാസര്‍കോട് ജില്ലാ രൂപീകരണത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുകയും അവിടുന്നിങ്ങോട്ട് നാടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയെടുക്കാന്‍പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉത്തരദേശം മാധ്യമ ലോകത്തും വായനക്കാരുടെ മനസ്സിലും സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. എളിയ തുടക്കത്തില്‍ നിന്ന് ഘട്ടംഘട്ടമായി വളര്‍ന്ന് കാലോചിതമായ മാറ്റങ്ങള്‍ഉള്‍ക്കൊണ്ട് ഉത്തരദേശം മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ ലോകത്തെ പുതുചലനങ്ങള്‍ ഒപ്പിയെടുക്കാനും അവ വായനക്കാര്‍ക്ക് നല്‍കാനും ഉത്തരദേശം മുന്നില്‍ തന്നെ നില്‍ക്കുന്നു.
അത്യാധുനിക പ്രിന്റിംഗ് സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി നേരിന്റെ വര്‍ത്തമാനങ്ങള്‍ മികവോടെ അവതരിപ്പിച്ച് ഉത്തരദേശം ദിനപത്രം വായനക്കാരുടെ നമ്പര്‍ 1 ചോയ്സായി തുടരുന്നു. പുതിയ കാലത്തിന്റെ അഭിരുചികള്‍ ഉള്‍ക്കൊണ്ട് ഉത്തരദേശം ഓണ്‍ലൈന്‍, സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ശ്രദ്ധേയസാന്നിധ്യമായി നിലകൊള്ളുന്നു. ലോകത്തെമ്പാടും പരന്നു കിടക്കുന്ന വായനക്കാര്‍ക്ക് ഞൊടിയിടയില്‍ പത്രംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇ-പേപ്പര്‍ പതിപ്പും സാങ്കേതിക മികവോടെ നല്‍കി വരുന്നു.
ഏറെ ആവേശത്തോടെയാണ് വായനക്കാര്‍ ഉത്തരദേശം ഇ-പേപ്പര്‍ സംവിധാനത്തെ സ്വാഗതം ചെയ്തത്. ഇന്ത്യയിലെ മുന്‍നിര പത്രങ്ങളുടെ ഇ-പേപ്പര്‍ പ്ലാറ്റ്ഫോം ഒരുക്കിയ റീഡ്വേര്‍ കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം നല്‍കി വരുന്നത്. ഇ പേപ്പറിന്റെ എല്ലാ പേജുകളും കളറിലാണ് ലഭ്യമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വാര്‍ത്തകള്‍ സൂം ചെയ്ത് വായിക്കുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്നതിനും അനായാസം സാധിക്കും.
മാധ്യമങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം എല്ലാവരിലും എത്തണമെന്ന ആഗ്രഹത്തില്‍ ഇ-പേപ്പര്‍ സേവനം ആരംഭിച്ചത് മുതല്‍ സൗജന്യമായാണ് വായനക്കാര്‍ക്ക് നല്‍കി വന്നിരുന്നത്. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ക്കൊപ്പം ടെക്നോളജി രംഗത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ദൈനംദിന ചെലവുകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഇ-പേപ്പര്‍ സേവനം തുടരുന്നതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവ് താങ്ങാനാവുന്നതിലധികമാണ്. ഈ അവസരത്തില്‍ ഇ-പേപ്പര്‍ സംവിധാനം ലഭ്യമാക്കാന്‍ മിതമായനിരക്ക് ഈടാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 2023 മെയ് 10 മുതല്‍ ഇ-പേപ്പര്‍ സംവിധാനം സബ്സ്‌ക്രിപ്ഷന്‍ വ്യവസ്ഥയിലായിരിക്കും വായനക്കാര്‍ക്ക് ലഭ്യമാകുക.
മൂന്ന് മാസത്തെ ഇ-പേപ്പര്‍ സബ്സ്‌ക്രിപ്ഷന് 299 രൂപയും ഒരു വര്‍ഷത്തേക്ക് 999 രൂപയുമാണ് നിരക്ക്. വായനക്കാരുമായുള്ള നേരിട്ടുള്ള ബന്ധമാണ് ഉത്തരദേശത്തിന്റെ പ്രയാണത്തില്‍ ഞങ്ങള്‍ക്കുള്ള ഊര്‍ജ്ജം. മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനത്തിന്റെ നിലനില്‍പിനായി നമുക്ക് കൈകോര്‍ത്ത് മുന്നേറാം. ഇതുവരെ നല്‍കിയ സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
പബ്ലിഷര്‍
ഉത്തരദേശം
ഉത്തരദേശം ഇ പേപ്പര്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള വിലാസം: https://epaper.utharadesam.com/