ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന് അമേരിക്കയില്‍ അനുമതി നിഷേധിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ ഭാരത് ബയോടെകിന്റെ കോവാക്‌സിന് അമേരിക്കയില്‍ അനുമതി നിഷേധിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടിയുള്ള അപേക്ഷയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) തള്ളിയത്. ഓക്യുജെന്‍ എന്ന കമ്പനിയാണ് അനുമതി തേടി എഫ്ഡിഎയെ സമീപിച്ചത്. വാക്സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങള്‍ ഉള്‍പ്പെടുത്തി ബയോളജിക്സ് ലൈസന്‍സ് ആപ്ലിക്കേഷന്‍ (ബിഎല്‍എ) നേടാന്‍ നിര്‍ദേശം നല്‍കിയാണ് അപേക്ഷ തള്ളിയത്. ഇതോടെ ഇനി പൂര്‍ണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്പനി അറിയിച്ചിരിക്കുന്നത്. അധികവിവരം ഉള്‍പ്പെടുത്തി പുതിയ അപേക്ഷ […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ ഭാരത് ബയോടെകിന്റെ കോവാക്‌സിന് അമേരിക്കയില്‍ അനുമതി നിഷേധിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടിയുള്ള അപേക്ഷയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) തള്ളിയത്. ഓക്യുജെന്‍ എന്ന കമ്പനിയാണ് അനുമതി തേടി എഫ്ഡിഎയെ സമീപിച്ചത്.
വാക്സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങള്‍ ഉള്‍പ്പെടുത്തി ബയോളജിക്സ് ലൈസന്‍സ് ആപ്ലിക്കേഷന്‍ (ബിഎല്‍എ) നേടാന്‍ നിര്‍ദേശം നല്‍കിയാണ് അപേക്ഷ തള്ളിയത്. ഇതോടെ ഇനി പൂര്‍ണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്പനി അറിയിച്ചിരിക്കുന്നത്. അധികവിവരം ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കുമെന്നും നടപടിക്ക് കാലതാമസം നേരിടാമെന്നതിനാല്‍ കോവാക്സിന്റെ യുഎസിലെ വിതരണം വൈകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അതേസമയം പൂര്‍ണ അനുമതിക്കായി കൊവാക്‌സീന്‍ ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്നാണ് വിവരം. വൈകിയാലും കൊവാക്‌സീന്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് ഒക്യുജെന്‍ മേധാവികളുടെ ആത്മവിശ്വാസം. ഡെല്‍റ്റ വകഭേദമുള്‍പ്പെടെ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളെ ദീര്‍ഘകാലയളവിലേക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കൊവാക്സിനെന്നും ഓക്യുജെന്‍ പറയുന്നു.