എഴുത്തനുഭവങ്ങളില്‍ ഊര്‍ജ്ജം നേടി 'ഉറവ' ദ്വിദിന സാഹിത്യ ശില്‍പശാല സമാപിച്ചു
മുന്നാട്: കാസര്‍കോട് സാഹിത്യവേദിയും പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് കോളേജ് മലയാള വിഭാഗവും സംയുക്തമായി കോളേജില്‍ നടത്തിയ ദ്വിദിന സാഹിത്യ ശില്‍പശാല എഴുത്തുകാരെ നേരിട്ട് കാണാനും എഴുത്തനുഭവങ്ങള്‍ അറിയാനും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായി. എഴുത്തുകാരുമായി സംവദിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അവസരം കിട്ടിയത് മറക്കാനാവാത്ത അനുഭവമായി ക്യാമ്പംഗങ്ങള്‍ വിലയിരുത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മടായി, നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, കാസര്‍കോട് ഗവ. കോളേജ്, മുന്നാട് […]

മുന്നാട്: കാസര്‍കോട് സാഹിത്യവേദിയും പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് കോളേജ് മലയാള വിഭാഗവും സംയുക്തമായി കോളേജില്‍ നടത്തിയ ദ്വിദിന സാഹിത്യ ശില്‍പശാല എഴുത്തുകാരെ നേരിട്ട് കാണാനും എഴുത്തനുഭവങ്ങള്‍ അറിയാനും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായി. എഴുത്തുകാരുമായി സംവദിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അവസരം കിട്ടിയത് മറക്കാനാവാത്ത അനുഭവമായി ക്യാമ്പംഗങ്ങള്‍ വിലയിരുത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മടായി, നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, കാസര്‍കോട് ഗവ. കോളേജ്, മുന്നാട് പീപ്പിള്‍സ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 70 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പ്രശസ്ത കവി വീരാന്‍കുട്ടി, ഡോ. അംബികാസുതന്‍ മാങ്ങാട്, റഹ്മാന്‍ തായലങ്ങാടി, ഡോ. റഫീഖ് ഇബ്രാഹിം, പി.വി ഷാജികുമാര്‍, ഡോ. പി.കെ ഭാഗ്യലക്ഷ്മി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. ക്യാമ്പംഗങ്ങളുടെ സൃഷ്ടികള്‍ വിലയിരുത്തുന്ന സെഷനില്‍ പത്മനാഭന്‍ ബ്ലാത്തൂര്‍, കെ.പി.എസ് വിദ്യാനഗര്‍, ആര്‍. എസ് രാജേഷ്‌കുമാര്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ജയചന്ദ്രന്‍ സി. പെരിങ്ങാനം, ഡോ. വിനോദ് കുമാര്‍ പെരുമ്പള, ഉദയന്‍ കുണ്ടംകുഴി, ശ്രീജ പി., രഞ്ജിത് കുമാര്‍ കെ., പ്രസാദ് കുമാര്‍ കെ., അജയകുമാര്‍ ടി.വി, റോഷ്ന സി. എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരി ഡോ. പി.കെ. ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. എം. അനന്തന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശില്‍പശാലയില്‍ തയ്യാറാക്കിയ കൈയെഴുത്ത് പുസ്തകം 'ഉറവ' എ.എസ്. മുഹമ്മദ് കുഞ്ഞി കെ. അര്‍ച്ചനക്ക് നല്‍കി പ്രകാശനം ചെയ്തു. ശില്‍പശാലയില്‍ വെച്ച് നടത്തിയ സാഹിത്യ രചനാ മത്സരത്തില്‍ പീപ്പിള്‍സ് കോളേജ് വിദ്യാര്‍ഥിനി കെ. പൂജ, മാടായി കോ ഓപറേറ്റീവ് കോളേജിലെ ലിന്‍ഡ ജോസ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ എസ്. ദേവിക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി. രാമചന്ദ്രന്‍, ഇ. പത്മാവതി, റഹിം ചൂരി, ഇ.കെ. രാജേഷ്, സി. സുരേഷ് പയ്യങ്ങാനം,ടി.വി. അജയകുമാര്‍, കെ. പ്രസാദ് കുമാര്‍, ആയിഷത്ത് അഫീദ സംസാരിച്ചു. ക്യാമ്പ് ഡയറക്ടറും കാസര്‍കോട് സാഹിത്യവേദി സെക്രട്ടറിയുമായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മലയാള വിഭാഗം മേധാവി പി. ശ്രീജ നന്ദിയും പറഞ്ഞു.