ഉറവ-ദ്വിദിന സാഹിത്യ ശില്‍പശാല ഇന്ന് സമാപിക്കും

മുന്നാട്: കാസര്‍കോട് സാഹിത്യവേദിയും മുന്നാട് പീപ്പിള്‍സ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഉറവ-ദ്വിദിന സാഹിത്യ ശില്‍പശാല ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ മുന്നാട് കോളേജില്‍ ആരംഭിച്ച ക്യാമ്പ് പ്രശസ്ത കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കോളേജ് മലയാള വിഭാഗം വകുപ്പ് അധ്യക്ഷ ശ്രീജ പി. സ്വാഗതം പറഞ്ഞു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്, മുന്നാട് കെ.സി.ഇ.എസ് പ്രസിഡണ്ട് […]

മുന്നാട്: കാസര്‍കോട് സാഹിത്യവേദിയും മുന്നാട് പീപ്പിള്‍സ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഉറവ-ദ്വിദിന സാഹിത്യ ശില്‍പശാല ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ മുന്നാട് കോളേജില്‍ ആരംഭിച്ച ക്യാമ്പ് പ്രശസ്ത കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കോളേജ് മലയാള വിഭാഗം വകുപ്പ് അധ്യക്ഷ ശ്രീജ പി. സ്വാഗതം പറഞ്ഞു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്, മുന്നാട് കെ.സി.ഇ.എസ് പ്രസിഡണ്ട് ഇ. പത്മാവതി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. റഹ്മാന്‍ തായലങ്ങാടി, വി.കെ. രാജേഷ്, ഡോ. സി.കെ. ലൂക്കോസ്, എ. വിജയന്‍, അഷ്‌റഫലി ചേരങ്കൈ, ഐശ്വര്യ, എം. സുരേന്ദ്രന്‍ സംസാരിച്ചു. സാഹിത്യവേദി ട്രഷറര്‍ മുജീബ് അഹ്മദ് നന്ദി പറഞ്ഞു. തുടര്‍ന്ന് കഥയും ജീവിതവും എന്ന വിഷയത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് ക്ലാസെടുത്തു. പത്മനാഭന്‍ ബ്ലാത്തൂര്‍ മോഡറേറ്ററായിരുന്നു. പ്രസാദ് കുമാര്‍ കെ. നന്ദി പറഞ്ഞു. രണ്ടാം സെഷനില്‍ വാക്കും വടക്കും എന്ന വിഷയത്തില്‍ റഹ്മാന്‍ തായലങ്ങാടി ക്ലാസെടുത്തു. അഷ്‌റഫലി ചേരങ്കൈ മോഡറേറ്ററായിരുന്നു. സനോജ് കൃഷ്ണന്‍ നന്ദി പറഞ്ഞു. കവിതയുടെ ഭാഷാന്തര യാത്രകള്‍ എന്ന വിഷയത്തില്‍ വീരാന്‍കുട്ടി ക്ലാസെടുത്തു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ മോഡറേറ്ററായിരുന്നു. അജയ് കുമാര്‍ ടി.വി നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞി, കെ.എച്ച് മുഹമ്മദ്, സുരേഷ് പയ്യങ്ങാനം, എരിയാല്‍ ഷെരീഫ്, സിദ്ദീഖ് പടപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഴുത്ത്-അറിവും അധികാരവും എന്ന വിഷയത്തില്‍ ഡോ. റഫീഖ് ഇബ്രാഹിം ക്ലാസെടുത്തു. ഡോ. വിനോദ് കുമാര്‍ പെരുമ്പള മോഡറേറ്ററായിരുന്നു. രഞ്ജിത് കെ. നന്ദി പറഞ്ഞു. ടി.എ ഷാഫി, സി.എല്‍. ഹമീദ്, റഹീം ചൂരി, കെ.പി.എസ് വിദ്യാനഗര്‍, ആര്‍.എസ് രാജേഷ് കുമാര്‍, ടി.കെ അന്‍വര്‍ സംസാരിച്ചു. ഉദയന്‍ കുണ്ടംകുഴിയുടെ നാടന്‍പാട്ടും ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികളും കൊഴുപ്പേകി. ക്യാമ്പ് ഫയറും ഉണ്ടായിരുന്നു. ഇന്ന് പ്രഭാത സമ്മേളനത്തോടെ രണ്ടാംദിന ക്യാമ്പിന് തുടക്കമായി. സമാപന സമ്മേളനം 2.30ന് ഇ. പത്മാവതി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പള്‍ സി. കെ. ലൂക്കോസ് അധ്യക്ഷത വഹിക്കും. എം. അനന്തന്‍ സ ര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

Related Articles
Next Story
Share it