യോഗി സര്‍ക്കാരിന് തിരിച്ചടി; ഡോ.കഫീല്‍ ഖാനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു

ലഖ്നൗ: ഡോ.കഫീല്‍ ഖാനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചുമത്തിയ ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. സി.എ.എ വിരുദ്ധ സമരത്തിലെ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെയുള്ള ക്രിമിനല്‍ നടപടികളാണ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയതത്. 2019 ഡിസംബറില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ ഖാനെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ജസ്റ്റിസ് ഗൗതം ചൗധരിയുടെ ഏകാംഗ ബഞ്ചാണ് ഡോ. കഫീല്‍ ഖാനെതിരെയുള്ള ക്രമിനല്‍ നടപടികള്‍ റദ്ദ് ചെയ്ത് ഉത്തരവിട്ടത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും […]

ലഖ്നൗ: ഡോ.കഫീല്‍ ഖാനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചുമത്തിയ ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. സി.എ.എ വിരുദ്ധ സമരത്തിലെ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെയുള്ള ക്രിമിനല്‍ നടപടികളാണ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയതത്. 2019 ഡിസംബറില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ ഖാനെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്.

ജസ്റ്റിസ് ഗൗതം ചൗധരിയുടെ ഏകാംഗ ബഞ്ചാണ് ഡോ. കഫീല്‍ ഖാനെതിരെയുള്ള ക്രമിനല്‍ നടപടികള്‍ റദ്ദ് ചെയ്ത് ഉത്തരവിട്ടത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും അവശ്യമായ അനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മാറ്റിവെച്ചത്. എന്നാല്‍, ആവശ്യമായ അനുമതി നേടി കഴിഞ്ഞാല്‍ കുറ്റപത്രം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചു, ദേശീയ ഐക്യത്തിനെതിരെ അപവാദ പ്രചരണം നടത്തി, പക്ഷപാതപരമായ പ്രസ്ഥാവനകള്‍ നടത്തി, വിവധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കഫീല്‍ ഖാനെതിരെ കേസെടുത്തിരുന്നത്.

Related Articles
Next Story
Share it