സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവും എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍
ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള മുളിഞ്ചയിലെ അബ്ദുല്‍ലത്തീഫാ(37)ണ് അറസ്റ്റിലായത്. രണ്ട് കിലോ കഞ്ചാവും 400 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 16 മയക്കുഗുളികകളുമാണ് ലത്തീഫില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിസ് സ്‌പെഷ്യല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പച്ചമ്പളയില്‍ നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടിച്ചത്. ലത്തീഫ് ഓടിച്ചുവന്ന സ്‌കൂട്ടറില്‍ സൂക്ഷിച്ച നിലയിലായിരുന്നു […]

ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള മുളിഞ്ചയിലെ അബ്ദുല്‍ലത്തീഫാ(37)ണ് അറസ്റ്റിലായത്. രണ്ട് കിലോ കഞ്ചാവും 400 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 16 മയക്കുഗുളികകളുമാണ് ലത്തീഫില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിസ് സ്‌പെഷ്യല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പച്ചമ്പളയില്‍ നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടിച്ചത്.
ലത്തീഫ് ഓടിച്ചുവന്ന സ്‌കൂട്ടറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എയും കഞ്ചാവ് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകളും കണ്ടെത്തിയത്. പിന്നീട് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഉപ്പള, പച്ചമ്പള ഭാഗങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ലത്തീഫെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.കെ സന്തോഷ്, എം.വി ബിജോയ്, സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശൈലേഷ്, മനോജ്, നിഷാദ്, മെയ്‌മോള്‍ ജോണ്‍, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.