സ്വര്‍ണം പൂശിയ പാന്റ്സ് ധരിച്ചെത്തിയ ഉപ്പള സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍

കാസര്‍കോട്: സ്വര്‍ണം പൂശിയ പാന്റ്സ് ധരിച്ചെത്തിയ കാസര്‍കോട് ഉപ്പള സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഉപ്പളയിലെ ഷാഫി(31)യെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷാഫി കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം പെയിന്റ് അടിക്കുന്ന രീതിയില്‍ ഷാഫിയുടെ പാന്റ്സിനുള്ളില്‍ തേച്ചുപിടിപ്പിച്ചതായി കണ്ടെത്തി. പെട്ടെന്ന് കാണാതിരിക്കാന്‍ ലൈനിങ്ങ് മാതൃകയില്‍ മറ്റൊരു തുണി തുന്നിപിടിപ്പിക്കുകയും ചെയ്തിരുന്നു. പാന്റ്സില്‍ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണമാണ് പൂശിയത്. ഷാഫിയുടെ സാന്നിധ്യത്തില്‍ […]

കാസര്‍കോട്: സ്വര്‍ണം പൂശിയ പാന്റ്സ് ധരിച്ചെത്തിയ കാസര്‍കോട് ഉപ്പള സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഉപ്പളയിലെ ഷാഫി(31)യെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷാഫി കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം പെയിന്റ് അടിക്കുന്ന രീതിയില്‍ ഷാഫിയുടെ പാന്റ്സിനുള്ളില്‍ തേച്ചുപിടിപ്പിച്ചതായി കണ്ടെത്തി. പെട്ടെന്ന് കാണാതിരിക്കാന്‍ ലൈനിങ്ങ് മാതൃകയില്‍ മറ്റൊരു തുണി തുന്നിപിടിപ്പിക്കുകയും ചെയ്തിരുന്നു. പാന്റ്സില്‍ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണമാണ് പൂശിയത്. ഷാഫിയുടെ സാന്നിധ്യത്തില്‍ പാന്റ്സ് കത്തിച്ച് സ്വര്‍ണം ഉരുക്കിയെടുക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. ദുബായില്‍ നിന്നും വന്നതിനാല്‍ യുവാവിന്റെ ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂ. പാന്റ്സ് കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ക്വാറന്റൈന്‍ കഴിഞ്ഞ് ഹാജരാകാന്‍ ഷാഫിക്ക് നോട്ടീസ് നല്‍കി.

Related Articles
Next Story
Share it