ഉപ്പളയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് അനുമതിയായി-എകെഎം അഷ്‌റഫ് എംഎല്‍എ

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് റെയില്‍വേയുടെ അനുമതി ആയതായി എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിങ്ങിന് റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ച് തഹസില്‍ദാറും കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍വ്വഹണ ചുമതലയുള്ളത്. നിയമസഭാ സബ്മിഷനുള്ള മറുപടിയില്‍ […]

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് റെയില്‍വേയുടെ അനുമതി ആയതായി എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിങ്ങിന് റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ച് തഹസില്‍ദാറും കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍വ്വഹണ ചുമതലയുള്ളത്. നിയമസഭാ സബ്മിഷനുള്ള മറുപടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
ഹോസങ്കടി റെയില്‍വേ മേല്‍പ്പാലത്തിനായി 40.64 കോടി രൂപയും മഞ്ചേശ്വരം മേല്‍പ്പാലത്തിന് 40.40 കോടി രൂപയും നേരത്തെ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരുന്നു. ആര്‍ബിഡിസികെയാണ് ഇതിന്റെ നിര്‍വ്വഹണ ഏജന്‍സി.
ദേശീയപാത 66ന്റെ വീതികൂട്ടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഓവര്‍ ബ്രിഡ്ജുകളുടെ അലൈന്‍മെന്റ് പരിഷ്‌കരിക്കണമെന്ന് നേരത്തെതന്നെ ദേശീയപാത അതോറിറ്റി അറിയിച്ചതാണ്. ഇതനുസരിച്ച് എന്‍എച്ച്എഐയുടെയും ആര്‍ബിഡിസികെയുടെയും ഉദ്യോഗസ്ഥര്‍ ഇരു പ്രദേശങ്ങളിലും ഒക്ടോബര്‍ 18ന് സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. അറേഞ്ച്‌മെന്റ് ഡ്രോയിങ് തയ്യാറാക്കുകയും അത് റെയില്‍വേക്ക് സമര്‍പ്പിച്ച അംഗീകാരം നേടുകയും വേണം. റെയില്‍വേ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. മഞ്ചേശ്വരം, ഉപ്പള, ഹൊസങ്കടി ഓവര്‍ ബ്രിഡ്ജുകള്‍ യാഥാര്‍ഥ്യമായാല്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള റെയില്‍വേ പാളത്തിന് അപ്പുറത്തുള്ള ഓഫീസുകളില്‍ പോയി വരാനും ഈ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ജനങ്ങള്‍ക്കും വലിയ ആശ്വാസമാകുമുണ്ടാക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it