ഉപ്പള പത്വാടിയിലെ മയക്കുമരുന്ന് കേസ്: പണം മുടക്കിയ പ്രധാന ഇടനിലക്കാരനെക്കുറിച്ച് അന്വേഷണം
ഉപ്പള: ഉപ്പള പത്വാടിയിലെ അസ്‌ക്കര്‍ അലിക്ക് ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നെത്തിക്കാന്‍ പണം മുടക്കിയത് പ്രധാന ഇടനിലക്കാരന്‍. ഇദ്ദേഹത്തെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അസ്‌ക്കര്‍ അലിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നുകള്‍ക്ക് പണം മുടക്കിയത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇരട്ടപ്പേരുള്ള ആളാണെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ രൂപീകരിച്ച സ്‌ക്വാഡ് അംഗങ്ങളും മഞ്ചേശ്വരം പൊലീസുമാണ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.വെള്ളിയാഴ്ച്ച ഉച്ചയോടെ അസ്‌ക്കറിന്റെ വീട്ടില്‍ […]

ഉപ്പള: ഉപ്പള പത്വാടിയിലെ അസ്‌ക്കര്‍ അലിക്ക് ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നെത്തിക്കാന്‍ പണം മുടക്കിയത് പ്രധാന ഇടനിലക്കാരന്‍. ഇദ്ദേഹത്തെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അസ്‌ക്കര്‍ അലിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നുകള്‍ക്ക് പണം മുടക്കിയത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇരട്ടപ്പേരുള്ള ആളാണെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ രൂപീകരിച്ച സ്‌ക്വാഡ് അംഗങ്ങളും മഞ്ചേശ്വരം പൊലീസുമാണ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.
വെള്ളിയാഴ്ച്ച ഉച്ചയോടെ അസ്‌ക്കറിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നര കിലോ എം.ഡി.എം.എ, ഒരു കിലോ ഗ്രീന്‍ കഞ്ചാവ്, 96 ഗ്രാം കൊക്കെയിന്‍, 30 മയക്കുഗുളികകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് ഒരുകോടി രൂപ വിലമതിക്കും. പൊലീസ് അന്വേഷിക്കുന്ന ഇരട്ടപ്പേരുള്ള പ്രധാന ഇടനിലക്കാരനാണ് അസ്‌ക്കര്‍ അലിക്ക് പണം മുടക്കി മയക്കുമരുന്നുകള്‍ എത്തിച്ചതെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന. വര്‍ഷങ്ങളോളമായി ഇയാള്‍ ഉപ്പളയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നതായി പറയുന്നു. ഇടനിലക്കാരന്‍ നാട്ടില്‍ കൂടുതലായി തങ്ങാറില്ലെന്നാണ് പൊലീസിന് കിട്ടിയ വിവരം. മയക്കുമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചതിന് ശേഷം ബംഗളൂരുവിലും മറ്റു സ്ഥലങ്ങളിലുമാണ് താമസം.