ബന്തിയോട്: ബേരിക്ക കടപ്പുറത്ത് ആവശ്യക്കാര്‍ക്ക് കൈ മാറാന്‍ കൊണ്ടു വന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍ ലത്തീഫിനെ(42)യാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. ഹരീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലത്തീഫ് കൈവശം സൂക്ഷിച്ച ഒന്നര ഗ്രാം മെത്താഫിറ്റാമിനും 21 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ ബേരിക്ക കടപ്പുറത്ത് വെച്ച് ആവശ്യക്കാര്‍ക്ക് കൈ മാറാന്‍ കൊണ്ടു വന്നതാണ് മയക്കുമരുന്നെന്ന് എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി. മനാഫ്, ആര്.രമേശന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. അഖിലേഷ്, പി.വി .ജിതിന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ. സജിന, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.