കാസര്‍കോട്: ഹുസൈന് സിറ്റിസണ്‍ രചിച്ച ഈ ലോകം അവിടെ കുറെ മനുഷ്യര്‍ എന്ന കഥാ സമാഹാരവും മകന് അഹമ്മദ് മന്‍ഹല്‍ ഹുസൈന്റെ ഇനിഫിനിറ്റ് എന്‍ഡ് എന്ന കുറ്റാന്വേഷണ നോവലും ഒരേ വേദിയില്‍ പ്രകാശനം ചെയ്തു.
കഥ എന്നത് ചിലരില്‍ മാത്രം നിക്ഷിപ്തമായ സര്‍ഗാത്മകത ആണെന്നും വായന കൊണ്ടേ അത് പരിപോഷിപ്പിക്കപ്പെടൂ എന്നും പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് എഴുത്തുകാരന് സുറാബ് പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. പുസ്തകം എറ്റുവാങ്ങി.
കാസര്‍കോട് റൈറ്റേഴ്സ് ഫോറം ആണ് പരിപാടി സംഘടിപ്പിച്ചത്. എ. എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന് ചെര്‍ക്കള പുസ്തകപരിചയം നടത്തി. അമീര്‍ പള്ളിയാന്‍ സ്വാഗതം പറഞ്ഞു. അഷ്റഫലി ചേരങ്കൈ, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, എം.എ. മുംതാസ്, വൈ. കൃഷ്ണദാസ്, കെ.എച്ച് മുഹമ്മദ്, അഡ്വ. ഫാത്തിമത്ത് മുസൈന ഹുസൈന്, കെ.വി രവീന്ദ്രന്, രചന അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു. അഹമ്മദ് മന്‍ഹല്‍ ഹുസൈന്, ഹുസൈന് സിറ്റിസണ്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. നാസര്‍ ചെര്‍ക്കളം നന്ദി പറഞ്ഞു.