മൂന്നാമതും വിവാഹിതനാകാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഉറങ്ങിക്കിടക്കവെ രണ്ടാം ഭാര്യ മുറിച്ചുമാറ്റി; ആത്മീയ നേതാവ് രക്തം വാര്‍ന്ന് മരിച്ചു

മുസാഫര്‍ നഗര്‍: മൂന്നാമതും വിവാഹിതനാകുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായുള്ള തര്‍ക്കത്തിനൊടുവില്‍ ആത്മീയ നേതാവിന് ദാരുണാന്ത്യം. ഭാര്യ ജനനേന്ദ്രിയം മുറിച്ച 57കാരനായ ആത്മീയ നേതാവ് രക്തം വാര്‍ന്ന് മരിച്ചു. മൗലവി വഖീല്‍ അഹ്‌മദ് ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കഴിഞ്ഞ ദിവസം രണ്ടാം ഭാര്യയായ ഹസ്റയോട് വീണ്ടും വിവാഹിതനാകാനുളള തന്റെ ആഗ്രഹം പുരോഹിതന്‍ പറയുകയായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നും വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും ഹസ്റ അഹമ്മദിനോട് ആവശ്യപ്പെട്ടെങ്കിലും അഹ്‌മദ് പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഉറങ്ങിക്കിടക്കവെ […]

മുസാഫര്‍ നഗര്‍: മൂന്നാമതും വിവാഹിതനാകുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായുള്ള തര്‍ക്കത്തിനൊടുവില്‍ ആത്മീയ നേതാവിന് ദാരുണാന്ത്യം. ഭാര്യ ജനനേന്ദ്രിയം മുറിച്ച 57കാരനായ ആത്മീയ നേതാവ് രക്തം വാര്‍ന്ന് മരിച്ചു. മൗലവി വഖീല്‍ അഹ്‌മദ് ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

കഴിഞ്ഞ ദിവസം രണ്ടാം ഭാര്യയായ ഹസ്റയോട് വീണ്ടും വിവാഹിതനാകാനുളള തന്റെ ആഗ്രഹം പുരോഹിതന്‍ പറയുകയായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നും വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും ഹസ്റ അഹമ്മദിനോട് ആവശ്യപ്പെട്ടെങ്കിലും അഹ്‌മദ് പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഉറങ്ങിക്കിടക്കവെ ഹസ്റ അടുക്കളയിലെ മൂര്‍ച്ചയേറിയ കത്തിയെടുത്ത് പുരോഹിതന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു.

വൈകാതെ രക്തം വാര്‍ന്ന് മൗലവി മരണമടയുകയായിരുന്നു. തുടര്‍ന്ന് തന്റെ ബന്ധുക്കളെ വരുത്തി ഹസ്റ ഇയാളുടെ അടക്കം നടത്താന്‍ തുടങ്ങിയപ്പോഴാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഹസ്റയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ബോരക്‌ല പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. അഹ്‌മദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിതേന്ദ്ര സിംഗ് പറഞ്ഞു.

Related Articles
Next Story
Share it