യു.പിയില്‍ യോഗി ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിക്കും; ശ്രീരാമനാപം ജപിക്കുകയും ചെയ്യും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

ലഖ്‌നൗ: യു.പിയില്‍ യോഗി ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിക്കുമെന്ന് ബി.ജെ.പി മന്ത്രി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് ഭൂപേന്ദ്ര സിങ് ചൗധരി. യു.പിയിലെ ഷംലിയില്‍ ഒരു യുവജന റാലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. യു.പിയില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിക്കുമെന്നും ശ്രീരാമന്റെ പേര് ജപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ […]

ലഖ്‌നൗ: യു.പിയില്‍ യോഗി ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിക്കുമെന്ന് ബി.ജെ.പി മന്ത്രി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് ഭൂപേന്ദ്ര സിങ് ചൗധരി. യു.പിയിലെ ഷംലിയില്‍ ഒരു യുവജന റാലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

യു.പിയില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിക്കുമെന്നും ശ്രീരാമന്റെ പേര് ജപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിക്കുന്നതും അഖിലേഷ് യാദവ് ഹനുമാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നമസ്‌കരിക്കുന്നതും പോലെ അതിന് തുടര്‍ച്ചയായിട്ടായിരിക്കും ഉവൈസിയും പൂണൂല്‍ ധരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ അവരുടെ സ്വന്തം അജണ്ടകള്‍ ഉപേക്ഷിക്കുകയും പകരം ഞങ്ങളുടേത് പിന്തുടരാന്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

ഞങ്ങള്‍ ഞങ്ങളുടെ അജണ്ടയുമായി മുന്നോട്ട് പോകുകയാണ്. ഈ അജണ്ട കാരണമാണ് അഖിലേഷ് യാദവ് ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ചെന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങിയത്. ലോകത്തിന് മുന്നില്‍ നിങ്ങളുടെ പ്രതിച്ഛായ തകരും. ഈ അജണ്ട കാരണമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച് തുടങ്ങിയതും. ഇതാണ് ഞങ്ങളുടെ അജണ്ടയുടെ സ്വാധീനം. ചൗധരി പറഞ്ഞു.

Related Articles
Next Story
Share it