അയോധ്യ സന്ദര്‍ശിക്കുന്നവര്‍ക്കായി ഗസ്റ്റ് ഹൗസ് പണിയാന്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തര്‍പ്രദേശ്

ലഖ്‌നൗ: അയോധ്യ സന്ദര്‍ശിക്കുന്നവര്‍ക്കായി ഗസ്റ്റ് ഹൗസ് പണിയാന്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തര്‍പ്രദേശ്. ഹിന്ദു ജനസംഖ്യ അധികമുള്ള വിദേശ രാജ്യങ്ങള്‍ക്ക് അയോധ്യയില്‍ ഗസ്റ്റ് ഹൗസുകള്‍ തുടങ്ങാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അന്താരാഷ്ട്ര തീര്‍ത്ഥാടന ടൂറിസത്തിനു ഊര്‍ജം നല്‍കലും അയോധ്യക്ക് ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കലുമാണ് ലക്ഷ്യം. ശ്രീലങ്ക, കാനഡ, നേപ്പാള്‍, ഫിജി, കെനിയ, ഇന്‍ഡോനേഷ്യ, മലേഷ്യ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മൗറീഷ്യസ്, തായ്‌ലന്‍ഡ് തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുമാണ് അനുമതി […]

ലഖ്‌നൗ: അയോധ്യ സന്ദര്‍ശിക്കുന്നവര്‍ക്കായി ഗസ്റ്റ് ഹൗസ് പണിയാന്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തര്‍പ്രദേശ്. ഹിന്ദു ജനസംഖ്യ അധികമുള്ള വിദേശ രാജ്യങ്ങള്‍ക്ക് അയോധ്യയില്‍ ഗസ്റ്റ് ഹൗസുകള്‍ തുടങ്ങാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അന്താരാഷ്ട്ര തീര്‍ത്ഥാടന ടൂറിസത്തിനു ഊര്‍ജം നല്‍കലും അയോധ്യക്ക് ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കലുമാണ് ലക്ഷ്യം.

ശ്രീലങ്ക, കാനഡ, നേപ്പാള്‍, ഫിജി, കെനിയ, ഇന്‍ഡോനേഷ്യ, മലേഷ്യ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മൗറീഷ്യസ്, തായ്‌ലന്‍ഡ് തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുമാണ് അനുമതി തേടി അപേക്ഷ ലഭിച്ചിരിക്കുന്നത്. പന്ത്രണ്ട് ഏക്കര്‍ സ്ഥലം ഇതിനോടകം തന്നെ വിദേശ രാജ്യങ്ങളുടെ ഗസ്റ്റ് ഹൗസുകള്‍ക്കായി അനുവദിച്ചിട്ടുണ്ടെന്ന് അയോധ്യ മുനിസിപ്പല്‍ കമ്മീഷണര്‍ വിശാല്‍ സിംഗ് പറഞ്ഞു. ഏതു രാജ്യത്തിന് വേണമെങ്കിലും അപേക്ഷിക്കാമെന്നും ഞങ്ങള്‍ അവര്‍ക്ക് സ്ഥലം ലഭ്യമാക്കി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it