നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടക്കും; ആദ്യ ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 10ന്, മാര്‍ച്ച് 10ന് ഫലമറിയാം
ന്യൂഡെല്‍ഹി: രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. നിയമസഭ തെരഞ്ഞെടുപ്പിന് ഫെബ്രുവരി പത്തിന് തുടക്കമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു മാസം നീണ്ടുനില്‍ക്കുന്ന വോട്ടെണ്ണലിന് ശേഷം മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. ഫെബ്രുവരി 23ന് നാലാം ഘട്ട വോട്ടെടുപ്പും […]

ന്യൂഡെല്‍ഹി: രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. നിയമസഭ തെരഞ്ഞെടുപ്പിന് ഫെബ്രുവരി പത്തിന് തുടക്കമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു മാസം നീണ്ടുനില്‍ക്കുന്ന വോട്ടെണ്ണലിന് ശേഷം മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. ഫെബ്രുവരി 23ന് നാലാം ഘട്ട വോട്ടെടുപ്പും ഫെബ്രുവരി 27ന് അഞ്ചാം ഘട്ട വോട്ടെടുപ്പും. ആറാം ഘട്ടം മാര്‍ച്ച് മൂന്നിനും അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനും നടക്കും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. രണ്ട് ഘട്ടങ്ങളായി നടക്കുന്ന മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കുമെന്നും തെരഞ്ഞെടുപ്പു കമ്മിഷന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.