സഹപാഠിയെ കടിച്ചതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി തൂക്കിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ ഒരു സ്‌കൂളിലാണ് സംഭവം. സഹപാഠിയായ വിദ്യാര്‍ത്ഥിയെ കടിച്ചെന്നാരോപിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവ് എന്ന വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ മനോജ് വിശ്വകര്‍മ കാല്‍ പിടിച്ച് തലകീഴായി തൂക്കിയിടുകയായിരുന്നു. സോനുവിന്റെ കരച്ചില്‍ കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ കൂടി എത്തിയതോടെയാണ് ഇയാള്‍ ക്രൂരത അവസാനിപ്പിച്ചത്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ കൈ വിടുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഉത്തര്‍പ്രദേശ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി തൂക്കിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ ഒരു സ്‌കൂളിലാണ് സംഭവം. സഹപാഠിയായ വിദ്യാര്‍ത്ഥിയെ കടിച്ചെന്നാരോപിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവ് എന്ന വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ മനോജ് വിശ്വകര്‍മ കാല്‍ പിടിച്ച് തലകീഴായി തൂക്കിയിടുകയായിരുന്നു.

സോനുവിന്റെ കരച്ചില്‍ കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ കൂടി എത്തിയതോടെയാണ് ഇയാള്‍ ക്രൂരത അവസാനിപ്പിച്ചത്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ കൈ വിടുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

Related Articles
Next Story
Share it