ജനസംഖ്യ വര്‍ധിക്കുന്നത് വികസനത്തിന് തടസമാകുന്നു; ഗര്‍ഭഛിദ്രത്തിന് സംവിധാനം ഒരുക്കുമെന്ന് യു.പി സര്‍ക്കാര്‍

ലഖ്‌നൗ: 2021-2030 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് തടസമാകുന്നുവെന്ന് നയം പ്രകാശനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനും ഗര്‍ഭച്ഛിദ്രത്തിന് സുരക്ഷിത സംവിധാനം ഏര്‍പ്പെടുത്താനും ശനിയാഴ്ച പുറത്തിറക്കിയ ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നവജാത ശിശുക്കള്‍, കൗമാരക്കാര്‍, പ്രായമായവര്‍ എന്നിവരെ ഡിജിറ്റല്‍ ട്രാക്കിംഗ് ചെയ്യുന്നതിനും നിര്‍ദേശമുണ്ട്. […]

ലഖ്‌നൗ: 2021-2030 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് തടസമാകുന്നുവെന്ന് നയം പ്രകാശനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനും ഗര്‍ഭച്ഛിദ്രത്തിന് സുരക്ഷിത സംവിധാനം ഏര്‍പ്പെടുത്താനും ശനിയാഴ്ച പുറത്തിറക്കിയ ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നവജാത ശിശുക്കള്‍, കൗമാരക്കാര്‍, പ്രായമായവര്‍ എന്നിവരെ ഡിജിറ്റല്‍ ട്രാക്കിംഗ് ചെയ്യുന്നതിനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ ജനനനിരക്ക് 2.7ല്‍ നിന്ന് 2026 ഓടെ 2.1 ആയും 2030 ഓടെ 1.9 ആയും കുറക്കുകയാണ് ലക്ഷ്യമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 'ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികള്‍ തമ്മിലുള്ള കാലവ്യത്യാസം വര്‍ധിപ്പിക്കണം. ജനസംഖ്യാ വര്‍ധനയും ദാരിദ്ര്യവും പരസ്പര ബന്ധിതമാണ്. പുതിയ നയത്തില്‍ എല്ലാ സമുദായങ്ങളയും പരിഗണിക്കുന്നുണ്ട്. നയരൂപവത്കരണത്തിന് 2018 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുകയായിരുന്നു'-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നതടക്കമുള്ള കടുത്ത നടപടികളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം രണ്ടില്‍ കുറവ് കുട്ടികളുള്ളവര്‍ക്ക് നികുതിയിളവ് അടക്കമുള്ള സഹായങ്ങളും സര്‍ക്കാര്‍ നല്‍കും.

Related Articles
Next Story
Share it