ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു

ലഖ്നൗ: ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പതിനാല് വയസുള്ളവരാണ് ഇരുവരും. ബുധനാഴ്ച സ്‌കൂളിലെത്തിയ ഇരുവരും സീറ്റ് വിഷയത്തില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അമ്മാവന്റെ തോക്കുമായി എത്തിയ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുതവണ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. വയറിലും നെഞ്ചിലും […]

ലഖ്നൗ: ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പതിനാല് വയസുള്ളവരാണ് ഇരുവരും.

ബുധനാഴ്ച സ്‌കൂളിലെത്തിയ ഇരുവരും സീറ്റ് വിഷയത്തില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അമ്മാവന്റെ തോക്കുമായി എത്തിയ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുതവണ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. വയറിലും നെഞ്ചിലും തലയിലുമാണ് വെടിയേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തി വീണ്ടും വെടിയുതിര്‍ത്തെങ്കിലും പിന്നീട് അധ്യാപകര്‍ ചേര്‍ന്ന് കീഴടക്കുകയായിരുന്നു.

Related Articles
Next Story
Share it