ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു; ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍: യോഗി ആദിത്യനാഥ്

കാസര്‍കോട്: ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച കാസര്‍കോട്ട് ആരംഭിച്ച ബിജെപിയുടെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസത്തിന് എതിര് നില്‍ക്കുകയാണെന്നും ശബരിമല വിഷയം ഇതിന് ഉദാഹരണമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വിജയ യാത്ര നയിക്കുന്നത്. യുപിയില്‍ കൊവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ […]

കാസര്‍കോട്: ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച കാസര്‍കോട്ട് ആരംഭിച്ച ബിജെപിയുടെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസത്തിന് എതിര് നില്‍ക്കുകയാണെന്നും ശബരിമല വിഷയം ഇതിന് ഉദാഹരണമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വിജയ യാത്ര നയിക്കുന്നത്. യുപിയില്‍ കൊവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുകയാണ്. യോഗി ആദിത്യനാഥ് പറഞ്ഞു.

Related Articles
Next Story
Share it