ഉത്തര്‍പ്രദേശില്‍ 70കാരി ബലാത്സംഗത്തിനരയായി
ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ 70കാരി ബലാത്സംഗത്തിനരയായി. ബുലാന്ദ്ഷഹറിലെ അര്‍ണിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ വയോധിക ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഓരോ ദിവസവും ഇത്തരം നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. സംഭവത്തില്‍ എഴുപതുകാരിയായ സ്ത്രീയുടെ മകനാണ് പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ ഇരിക്കുകയായിരുന്ന അമ്മയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് […]

ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ 70കാരി ബലാത്സംഗത്തിനരയായി. ബുലാന്ദ്ഷഹറിലെ അര്‍ണിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ വയോധിക ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഓരോ ദിവസവും ഇത്തരം നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.
സംഭവത്തില്‍ എഴുപതുകാരിയായ സ്ത്രീയുടെ മകനാണ് പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ ഇരിക്കുകയായിരുന്ന അമ്മയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ഒരാള്‍ ബലാത്സംഗം ചെയ്‌തെന്ന് മകന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വയോധിക ബഹളം വെച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് ആളുകള്‍ എത്തുന്നത് കണ്ട യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
ബുലാന്ദ്ഷഹറില്‍ തന്നെ ആറ് ദിവസത്തോളം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ജോലിക്കിടയില്‍ വെള്ളം കുടിക്കാനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയ കുട്ടി പിന്നെ തിരിച്ചെത്തിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
മകള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടിലും ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മദ്യപിച്ച യുവാവിനെ മാത്രമാണ് ഇവിടെ കണ്ടെത്താനായത്. തുടര്‍ന്ന് ഫെബ്രുവരി 28ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നതിനിടെയാണ് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.