സീതാംഗോളി ടൗണിലെ അശാസ്ത്രീയ റോഡ് വികസനം; നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിന്

സീതാംഗോളി: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി സീതാംഗോളിയില്‍ നിലവില്‍ പ്രവൃത്തി നടത്തിയത് നേരത്തെ ഉണ്ടായിരുന്ന റോഡിനേക്കാളും അപകടാവസ്ഥയിലെന്ന് പരാതി. ചെറിയ മഴ വന്നാല്‍ പോലും സീതാംഗോളി ടൗണിലെ നിലവിലുള്ള ഓവുചാലുകള്‍ നിറഞ്ഞ് റോഡിലൂടെയാണ് വെള്ളമൊഴുകുക. നേരത്തെ ഉണ്ടായിരുന്ന ഓവുചാലുകള്‍ മണിട്ട് മൂടിയതിനാലും നിലവിലെ റോഡ് ഒരു വശം ഉയരം കൂട്ടുകയും മറ്റൊരു വശത്ത് റോഡിന്റെ വീതി കുറച്ചതിനാലും ടൗണിലെ സര്‍ക്കിള്‍ നീക്കം ചെയ്തും വലിയ അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുവദിച്ച […]

സീതാംഗോളി: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി സീതാംഗോളിയില്‍ നിലവില്‍ പ്രവൃത്തി നടത്തിയത് നേരത്തെ ഉണ്ടായിരുന്ന റോഡിനേക്കാളും അപകടാവസ്ഥയിലെന്ന് പരാതി. ചെറിയ മഴ വന്നാല്‍ പോലും സീതാംഗോളി ടൗണിലെ നിലവിലുള്ള ഓവുചാലുകള്‍ നിറഞ്ഞ് റോഡിലൂടെയാണ് വെള്ളമൊഴുകുക. നേരത്തെ ഉണ്ടായിരുന്ന ഓവുചാലുകള്‍ മണിട്ട് മൂടിയതിനാലും നിലവിലെ റോഡ് ഒരു വശം ഉയരം കൂട്ടുകയും മറ്റൊരു വശത്ത് റോഡിന്റെ വീതി കുറച്ചതിനാലും ടൗണിലെ സര്‍ക്കിള്‍ നീക്കം ചെയ്തും വലിയ അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുവദിച്ച ഫണ്ട് തികയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനിറങ്ങുകയാണ്. റോഡിന്റെ രണ്ട് വശത്തും ഓവുചാല്‍ നിര്‍മ്മിക്കുക, നിലവിലെ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കുക, റോഡിന്റെ ഇരുവശവും ഒരുപോലെ ഉയരം വരുത്തുക, ഡിവൈഡര്‍ സ്ഥാപിക്കുക, വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എം.പിക്കും എം.എല്‍.എമാര്‍ക്കും ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്കും പരാതി നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് എ. സുബ്ബണ്ണ ആള്‍വ ചെയര്‍മാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് നസീര്‍ കണ്‍വീനറായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം കെ.എസ്.ടി.പിയുടെ പ്രവര്‍ത്തന യൂണിറ്റ് ഓഫീസ് ഉപരോധമടക്കമുള്ള സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it