ഉണ്ണിത്താനും രംഗത്തിറങ്ങിക്കഴിഞ്ഞു, അപ്രതീക്ഷിതം അശ്വിനിയുടെ വരവ്, പ്രചരണത്തില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നില്‍ തന്നെ
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് ഒരുമുഴം മുമ്പേ ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നേറുന്നതിനിടെ ബി.ജെ.പിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി എം.എല്‍ അശ്വിനിയുടെ എന്‍ട്രി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി താന്‍ തന്നെയാണെന്നുറപ്പിച്ച് സിറ്റിംഗ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രചരണം കൊഴുപ്പിക്കുകയാണ്.പ്രമുഖ വ്യക്തികളെ അടക്കം നേരിട്ടുകണ്ട് ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. പ്രഖ്യാപനം വരാത്തതിനാല്‍ പൊതു പ്രചരണം ആരംഭിച്ചിട്ടില്ലെന്ന് മാത്രം. കാസര്‍കോടിന് അത്ര പരിചിതമല്ലാത്ത ബി.ജെ.പിയുടെ വനിതാ സ്ഥാനാര്‍ത്ഥിയുടെ വരവ് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന […]

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് ഒരുമുഴം മുമ്പേ ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നേറുന്നതിനിടെ ബി.ജെ.പിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി എം.എല്‍ അശ്വിനിയുടെ എന്‍ട്രി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി താന്‍ തന്നെയാണെന്നുറപ്പിച്ച് സിറ്റിംഗ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രചരണം കൊഴുപ്പിക്കുകയാണ്.
പ്രമുഖ വ്യക്തികളെ അടക്കം നേരിട്ടുകണ്ട് ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. പ്രഖ്യാപനം വരാത്തതിനാല്‍ പൊതു പ്രചരണം ആരംഭിച്ചിട്ടില്ലെന്ന് മാത്രം. കാസര്‍കോടിന് അത്ര പരിചിതമല്ലാത്ത ബി.ജെ.പിയുടെ വനിതാ സ്ഥാനാര്‍ത്ഥിയുടെ വരവ് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷ യു.ഡി.എഫ് നേതാക്കളില്‍ ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്.
ബംഗളൂരു മദനനായകഹള്ളി സ്വദേശിനിയായ അശ്വിനി മഹിളാമോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗമായ പി.കെ. കൃഷ്ണദാസ് കാസര്‍കോട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആകുമെന്നാണ് കേട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് എം.എല്‍. അശ്വിനി സ്ഥാനാര്‍ത്ഥിയായത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേട്ട് പ്രവര്‍ത്തകരിലും നേതാക്കളിലും ഒരുപോലെ ആശ്ചര്യമുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കാസര്‍കോട് നിന്ന് മത്സരിക്കുന്ന ആദ്യത്തെ വനിതയാണ് അശ്വിനി. ജനിച്ചത് ബംഗളൂരുവിലാണെങ്കിലും വോര്‍ക്കാടിയിലാണ് ഇപ്പോള്‍ താമസം. 7 വര്‍ഷം വോര്‍ക്കാടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയായിരുന്ന അശ്വിനി ജോലി രാജിവെച്ച് പൊതുരംഗത്തിറങ്ങുകയായിരുന്നു. വോര്‍ക്കാടി കൊടലമൊഗറുവിലെ പി. ശശിധരന്റെ ഭാര്യയാണ്. തിരുവനന്തപുരം മിംസ് ആസ്പത്രിയില്‍ അസി.ഫാക്കല്‍റ്റി മാനേജറായ ശശിധരന്‍ ബി.ജെ.പി കുമ്പള പഞ്ചായത്ത് പ്രഭാരി കൂടിയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിദ്യാര്‍ത്ഥികളായ ജിതിനും മാനസ്വിയും. നരേന്ദ്രമോദി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന വികസനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും നിലവിലെ എം.പിയുടെ പരാജയവും സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്നും അശ്വിനി പറഞ്ഞു.
എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഇന്നത്തെ പ്രചരണം രാവിലെ കുണ്ടംകുഴി മരുതടുക്കത്തില്‍ നിന്ന് ആരംഭിച്ചു. പിന്നീട് മുന്നാട്ടെ പി. രാഘവന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്നത്തെ പ്രചരണം രാത്രി തൃക്കണ്ണാട്ട് സമാപിക്കും.