• #102645 (no title)
  • We are Under Maintenance
Tuesday, September 26, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

എന്റെ ഉണ്ണി; എല്ലാവരുടെയും ഉണ്ണി…

Utharadesam by Utharadesam
September 12, 2022
in MEMORIES
Reading Time: 1 min read
A A
0
എന്റെ ഉണ്ണി; എല്ലാവരുടെയും ഉണ്ണി…

ഒരു ‘പുഷ്പം’ കൊഴിഞ്ഞു. പൂവിന്റെ സൗമ്യഭാവവും നൈര്‍മല്യവും ഉള്ള ഉണ്ണി. ‘പുഷ്പഗിരി’ കുലുങ്ങി. കഴിഞ്ഞ ദിവസം അതിരാവിലെ വന്ന വിളി. ഈ ദുഃഖവാര്‍ത്ത അറിയിക്കാനായിരുന്നു. തികച്ചും അവിചാരിതം. എനിക്ക് മാത്രമല്ല, ഉണ്ണിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കും അങ്ങനെയായിരുന്നു പിന്നീട് അവര്‍ പറഞ്ഞറിഞ്ഞു. ഞങ്ങള്‍ ബാംഗ്ലൂരിലായിരുന്ന കാലത്ത്, ഇടക്കിടെ ഉണ്ണി വിളിക്കാറുണ്ടായിരുന്നു. തിരിച്ചെത്തിയിട്ട് ഇതുവരെ അങ്ങോട്ട് വിളിച്ച് ഞങ്ങള്‍ ഇവിടെയാണിപ്പോഴുള്ളത് എന്ന് അറിയിച്ചിട്ടില്ല. അത് വലിയ തെറ്റായിപ്പോയി ഇന്ന് ഇപ്പോള്‍ തോന്നുന്നു. ഉണ്ണിയുടെ ശബ്ദം അവസാനമായി കേട്ടത് ആഗസ്ത് ആദ്യവാരത്തിലാണെന്ന് ഓര്‍ക്കുന്നു. അടുത്ത നാട്ടുകാരായിരുന്നു ഞങ്ങള്‍. ചെറുപ്പം തൊട്ടേ പരസ്പരം അറിയുന്നവര്‍. എങ്കിലും കൂടുതല്‍ അടുത്തത് ഇവിടെ കാസര്‍കോട് വെച്ചാണ്. ഉണ്ണിയുടെയും സഹധര്‍മ്മിണി പത്മിനിയുടെയും കുടുംബാംഗങ്ങളെ നേരത്തെ അറിയാം. എന്റെ അനുജന്‍ കുമാരന്‍, ഉണ്ണിയുടെ സതീര്‍ത്ഥ്യനായിരുന്നു. അപ്പര്‍ പ്രൈമറി ക്ലാസില്‍. ഉണ്ണിയുടെ സഹോദരന്‍ എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. പത്മിനിയുടെ പിതൃസഹോദരന്‍ എന്റെ സ ഹപാഠിയായിരുന്നു. കൂടാതെ പത്മിനിയുടെ സഹോദരന്‍ എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. ഇങ്ങനെ നാനാവിധ ബന്ധങ്ങള്‍.
ഇതൊക്കെയാണെങ്കിലും ഏറെ അടുത്തത് ഇവിടെ വെച്ചാണ്. അതിന് നിമിത്തമായത് ‘ഉത്തരദേശ’വും അഹ്മദ് മാഷും. മാഷ് കാരണമാണ് ഉത്തരദേശം ഓഫീസില്‍ എനിക്ക് എപ്പോഴും പോകാം എന്ന നിലയുണ്ടായത്. ഔപചാരികം എന്നതില്‍ കവിഞ്ഞ ബന്ധം. എന്റെ സ്വന്തം എന്നൊരു ഭാവം, എങ്ങനെയോ. എന്റെ അവിവേകമോ അഹങ്കാരമോ? ഒരു കാലത്ത് ഞാന്‍ എന്നും ഉത്തരദേശത്തിലെത്താറുണ്ടായിരുന്നു ഉണ്ണിയുടെ തൊട്ടടുത്ത്. ഇടത് വശത്ത് ഷാഫിയുടെ സീറ്റ്. ഷാഫി വാര്‍ത്ത ശേഖരിക്കാന്‍ പോകുമ്പോള്‍ അത് ഒഴിഞ്ഞു കിടക്കുമല്ലോ. അപ്പോഴാണ് ഞാന്‍ അവിടെ എത്തുന്നെങ്കില്‍ ആ സീറ്റില്‍ കയറിയിരിക്കും. തൊട്ടിപ്പുറത്ത് ചിലപ്പോള്‍ സന്തോഷ്…
സംസാരിക്കുന്നതിനിടയില്‍ ഉണ്ണി വാര്‍ത്തകള്‍ എഡിറ്റ് ചെയ്യുക, എഡിറ്റോറിയല്‍ എഴുതുക എല്ലാം ചെയ്യും. എഡിറ്റോറിയല്‍-അതൊരെഴുത്താണ്! എന്തൊരു കൈവേഗം. ചിലപ്പോള്‍ എഴുതിത്തീര്‍ന്ന ഷീറ്റ് എനിക്ക് വായിക്കാന്‍ തരാറുണ്ട്. അതിവേഗം എഴുതുമ്പോഴും അക്ഷരത്തെറ്റോ വാക്യഘടനയില്‍ എന്തെങ്കിലും പിഴവോ സംഭവിക്കുകയില്ല. കാലിക പ്രസക്തിയുള്ള വിഷയം; ഉള്ളില്‍ത്തറക്കുന്ന ഭാഷാശൈലി. അക്കാദമിക് യോഗ്യതയല്ല, സഹജാവ ബോധമാണ് ഉണ്ണിയെ എഴുത്തുകാരനാക്കിയത്. ‘ഉത്തരദേശ’ത്തിന്റെ ഭാഗ്യം! ആ പേരുള്ള പത്രത്തിന്റെ മാത്രമല്ല ഈ ‘ഉത്തരദേശ’ ത്തിന്റെയും!
ഉണ്ണി വിദ്യാനഗറില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ പല സായാഹ്നങ്ങളിലും അവിടെ പോയിട്ടുണ്ട്. ആ ഇടുങ്ങിയ രണ്ടു മുറികളില്‍ ഉണ്ണിയും സഹധര്‍മ്മിണി പത്മിനിയും മക്കളായ അനൂപും അഞ്ജുവും. നാലുപേര്‍. അഞ്ജു ഗായികയാണ്. കവിതകളും ശ്രുതിമധുരമായി, അര്‍ത്ഥബോധത്തോടെ ചൊല്ലും. ഒ.എന്‍.വി.യുടെയും സുഗതകുമാരിയുടെയും കവിതകള്‍ ഞാന്‍ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. പാടിക്കേട്ടിട്ടുണ്ട്. ആ മാധുര്യം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. എല്ലാ ഞെരുക്കങ്ങള്‍ക്കിടയിലും മക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഉണ്ണി വേണ്ടത് ചെയ്തു.
ഉണ്ണി സ്വന്തം ഗ്രാമത്തില്‍ ‘പാടിയേരാ’ എന്ന സ്ഥലത്ത് പത്മിനിയുടെ കുടുംബവീടിനടുത്ത് സ്വന്തമായി വീടു വെച്ചപ്പോള്‍ ഞാന്‍ അവിടെയും പോയിട്ടുണ്ട്. ആദ്യം എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു തെങ്ങിന്‍തൈ വെപ്പിച്ചു. ആ പറമ്പില്‍ ആദ്യത്തെ തെങ്ങിന്‍തൈ. സ്വന്തം പറമ്പിലെ മാവിലുണ്ടായ നാടന്‍ മാങ്ങയും കൊണ്ടാണ് ഒരിക്കല്‍ ഉണ്ണി ഞങ്ങളുടെ വീട്ടില്‍ വന്നത്. അതിന്റെ മാധുര്യം ഇപ്പോഴും ഞങ്ങളുടെ ഉള്ളിലുണ്ട്. അവസാനമായി ഉണ്ണിക്ക് സ്‌നേഹാജ്ഞലി അര്‍പ്പിക്കാന്‍ ‘പാടിയേരയിലെ വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. എന്റെ ഇപ്പോഴത്തെ ശാരീരികവും മാനസികവുമായ അവശത ഉണ്ണിക്കറിയാം. എന്നോട് പൊറുക്കും. എന്റെ ഉണ്ണി; എല്ലാവരുടെയും ഉണ്ണി. ശാന്തമായി ഉറങ്ങു. ഞങ്ങളുടെ ഉള്ളില്‍ സദാ ഉണര്‍ന്ന്….

-നാരായണന്‍ പേരിയ

ShareTweetShare
Previous Post

അസ്തമിച്ചിട്ടില്ല,
ആശ്വാസകിരണങ്ങള്‍

Next Post

ഉന്നതനാം ആ പ്രതിഭയും വിടവാങ്ങി…

Related Posts

സുഹൃത് ബന്ധങ്ങളെ ധന്യമാക്കിയ സൈലര്‍ ഖാദര്‍

സുഹൃത് ബന്ധങ്ങളെ ധന്യമാക്കിയ സൈലര്‍ ഖാദര്‍

September 13, 2023
തൈവളപ്പ് അബ്ദുല്‍ ഖാദര്‍: കോളിയടുക്കത്തിന്റെ സ്‌നേഹ പുഞ്ചിരി അണഞ്ഞു

തൈവളപ്പ് അബ്ദുല്‍ ഖാദര്‍: കോളിയടുക്കത്തിന്റെ സ്‌നേഹ പുഞ്ചിരി അണഞ്ഞു

September 11, 2023
ഇശല്‍ വിസ്മയം തീര്‍ത്ത അസ്മ കൂട്ടായിയും വിട പറഞ്ഞു

ഇശല്‍ വിസ്മയം തീര്‍ത്ത അസ്മ കൂട്ടായിയും വിട പറഞ്ഞു

September 11, 2023
ഹസൈനാര്‍ വെള്ളരിക്കുണ്ട്

നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് ഹസൈനാര്‍ച്ചയും യാത്രയായി…

September 8, 2023
ആജ്… ജാനേ കി, സിദ് നാ കരോ…

ആജ്… ജാനേ കി, സിദ് നാ കരോ…

September 7, 2023
ഉണ്ണികൃഷ്ണന്‍ മനസില്‍ നിറയുമ്പോള്‍…

ഉണ്ണികൃഷ്ണന്‍ മനസില്‍ നിറയുമ്പോള്‍…

September 6, 2023
Next Post
ഉന്നതനാം ആ പ്രതിഭയും വിടവാങ്ങി…

ഉന്നതനാം ആ പ്രതിഭയും വിടവാങ്ങി...

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS