'ഉണ്ണികൃഷ്ണന്റെ മുഖപ്രസംഗങ്ങള്‍ ജില്ലയുടെ വികസനത്തിലേക്കുള്ള ദിശാസൂചികകള്‍'
കാസര്‍കോട്: നീണ്ട 30 വര്‍ഷക്കാലത്തോളം ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി ഉത്തരദേശത്തില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ ജില്ലയുടെ വികസനത്തിലേക്കുള്ള ദിശാസൂചികകളായിരുന്നുവെന്നും നാട് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മഞ്ഞുതുള്ളിപോലുള്ള മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്നും എല്ലാവരേയും അദ്ദേഹം ഒരുപോലെ സ്‌നേഹിച്ചുവെന്നും പ്രാസംഗികര്‍ പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി വി.വി പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ […]

![ഉണ്ണികൃഷ്ണന്റെ മുഖപ്രസംഗങ്ങള്‍ ജില്ലയുടെ വികസനത്തിലേക്കുള്ള ദിശാസൂചികകള്‍ ഉണ്ണികൃഷ്ണന്റെ മുഖപ്രസംഗങ്ങള്‍ ജില്ലയുടെ വികസനത്തിലേക്കുള്ള ദിശാസൂചികകള്‍](https://utharadesam.com/wp-content/uploads/2022/09/Unnikrishnan-3.jpg)
കാസര്‍കോട്: നീണ്ട 30 വര്‍ഷക്കാലത്തോളം ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി ഉത്തരദേശത്തില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ ജില്ലയുടെ വികസനത്തിലേക്കുള്ള ദിശാസൂചികകളായിരുന്നുവെന്നും നാട് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മഞ്ഞുതുള്ളിപോലുള്ള മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്നും എല്ലാവരേയും അദ്ദേഹം ഒരുപോലെ സ്‌നേഹിച്ചുവെന്നും പ്രാസംഗികര്‍ പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി വി.വി പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. ഡോ. എ.എ അബ്ദുല്‍സത്താര്‍,മൊയ്തീന്‍ അംഗഡിമുഗര്‍, ഗോവിന്ദന്‍ മാസ്റ്റര്‍ കാട്ടൂര്‍, മുജീബ് അഹ്‌മദ്, അഷ്‌റഫലി ചേരങ്കൈ, ടി.എ ഷാഫി, പി.എസ് ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഗിരിധര്‍ രാഘവന്‍, റഹീം ചൂരി, ഷാഫി എ. നെല്ലിക്കുന്ന്, ജാബിര്‍ കുന്നില്‍, പ്രസാദ് എം.എന്‍, എരിയാല്‍ അബ്ദുല്ല, കെ.എച്ച് മുഹമ്മദ്, അഹമ്മദലി കുമ്പള, കെ.പി.എസ് വിദ്യാനഗര്‍, റഹീം തെരുവത്ത്, സിദ്ധീഖ് പടുപ്പില്‍, ഹമീദ് ബദിയടുക്ക പ്രസംഗിച്ചു. ആര്‍.എസ് രാജേഷ് കുമാര്‍ നന്ദി പറഞ്ഞു.