ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നീതി പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍; ഓര്‍മ്മകളില്‍ നിറഞ്ഞ് അനുസ്മരണ ചടങ്ങ്

കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയും ഉത്തരദേശം ന്യൂസ് എഡിറ്ററുമായിരുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉണ്ണികൃഷ്ണന്റെ ഓര്‍മകളാല്‍ നിറഞ്ഞു. വ്യക്തി ജീവിതത്തില്‍ വിനയവും അനുകമ്പയും ആര്‍ദ്രതയും മുറുകെ പിടിച്ച ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ജില്ലയുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തന്റെ എഴുത്തുകളിലൂടെ ശക്തമായി പോരാടിയെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. ഉത്തരദേശം ദിനപത്രത്തില്‍ അദ്ദേഹം നിരന്തരം എഴുതിയ എഡിറ്റോറിയലുകള്‍ അധികൃതകരുടെ കണ്ണ് […]

കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയും ഉത്തരദേശം ന്യൂസ് എഡിറ്ററുമായിരുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉണ്ണികൃഷ്ണന്റെ ഓര്‍മകളാല്‍ നിറഞ്ഞു. വ്യക്തി ജീവിതത്തില്‍ വിനയവും അനുകമ്പയും ആര്‍ദ്രതയും മുറുകെ പിടിച്ച ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ജില്ലയുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തന്റെ എഴുത്തുകളിലൂടെ ശക്തമായി പോരാടിയെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. ഉത്തരദേശം ദിനപത്രത്തില്‍ അദ്ദേഹം നിരന്തരം എഴുതിയ എഡിറ്റോറിയലുകള്‍ അധികൃതകരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നുവെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും എന്നപോലെ തനിക്കും ഉണ്ണികൃഷ്ണന്റെ വലിയ പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് വി.വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകരുടെ രാഷ്ട്രീയം ഏതാണെന്ന് വായനക്കാര്‍ എളുപ്പം തിരിച്ചറിയുന്ന ഇക്കാലത്ത്, നാല് പതിറ്റാണ്ടിലധികം മാധ്യമ പ്രവര്‍ത്തനം നടത്തിയ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ രാഷ്ട്രീയചായ്‌വ് എങ്ങോട്ടാണെന്ന് ഒരിക്കല്‍ പോലും വെളിപ്പെട്ടിട്ടില്ലെന്നും എല്ലാവിഭാഗം ജനങ്ങളോടും ഒരുപോലെ നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഷാഫി പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി കെ.വി പത്മേഷ്, സി.എല്‍ ഹമീദ്, എ.എസ് മുഹമ്മദ്കുഞ്ഞി, ഷാഫി തെരുവത്ത്, അഷ്‌റഫലി ചേരങ്കൈ, രവി ബന്തടുക്ക, ഹമീദ് ബദിയടുക്ക, കെ.എച്ച് മുഹമ്മദ്, ബാലഗോപാലന്‍ പെര്‍ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it