ഉണ്ണികൃഷ്ണന്‍ പൊതുപ്രവര്‍ത്തകന്റെ പ്രതിബദ്ധതയോടെ ഇടപെടല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍-എം.എല്‍.എ
കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നാടിന്റെ പ്രശ്‌നങ്ങളില്‍ പൊതുപ്രവര്‍ത്തകന്റെ പ്രതിബദ്ധതയോടെ ഇടപെടല്‍ നടത്തിയ മാതൃകാ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്നും ഉത്തരദേശത്തിലെ എഡിറ്റോറിയല്‍ കോളത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടിയ പല വിഷയങ്ങള്‍ക്കും ജനപ്രതിനിധി എന്ന നിലയില്‍ പരിഹാരം കാണാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും എന്‍. എ നെല്ലിക്കുന്ന് പറഞ്ഞു. റഹ്‌മാന്‍ […]

കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നാടിന്റെ പ്രശ്‌നങ്ങളില്‍ പൊതുപ്രവര്‍ത്തകന്റെ പ്രതിബദ്ധതയോടെ ഇടപെടല്‍ നടത്തിയ മാതൃകാ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്നും ഉത്തരദേശത്തിലെ എഡിറ്റോറിയല്‍ കോളത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടിയ പല വിഷയങ്ങള്‍ക്കും ജനപ്രതിനിധി എന്ന നിലയില്‍ പരിഹാരം കാണാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും എന്‍. എ നെല്ലിക്കുന്ന് പറഞ്ഞു. റഹ്‌മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് വി.വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സണ്ണി ജോസഫ് സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, ടി.എ ഷാഫി, പ്രൊഫ. വി. ഗോപിനാഥ്, അഷ്‌റഫ് അലി ചേരങ്കൈ, പി. ബാലചന്ദ്രന്‍ നായര്‍, എം.വി സന്തോഷ് കുമാര്‍, കെ.വി. പത്മേഷ്, ബാലഗോപാലന്‍ പെരളത്ത്, നാരായണന്‍ കുട്ടി സി.എസ്, എം.എ മുംതാസ്, ഉസ്മാന്‍ കടവത്ത് സംസാരിച്ചു. ഫോറം ട്രഷറര്‍ എന്‍. ഗംഗാധരന്‍ നന്ദി പറഞ്ഞു.