കാഞ്ഞങ്ങാട്: 17 കാരനായ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ട്യൂഷന് സെന്റര്‍ ഉടമയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിമാണ്ട് ചെയ്തു. നഗരത്തിലെ ഇംപാക്ട് ട്യൂഷന് സെന്റര്‍ ഉടമയും സ്ഥാപനത്തിലെ അധ്യാപകനുമായ അതിയാമ്പൂര് സ്വദേശി കെ.വി ബാബുരാജി (43)നെ യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ട്യൂഷന് സെന്ററില്‍ വച്ചാണ് സംഭവം.
പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒരുസംഘം ബാബുരാജിനെ കയ്യേറ്റം ചെയ്തിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെയും ബാബുവിനെതിരെ പരാതിയുണ്ടായിരുന്നു.