വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാളില്‍ വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ അമുന്‍ജെ ഗ്രാമത്തിലെ ബെനഡിക്ട് കാര്‍ലോ (72)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എല്‍മ പ്രഷിത ബാരെറ്റോ (25), നരിക്കോമ്പു സ്വദേശികളായ സതീഷ്, ചരണ്‍ എന്നിവരെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26നാണ് ബെനഡിക്ടിനെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. സംശയത്തെ തുടര്‍ന്ന് ബെനഡിക്ടിന്റെ മൃതദേഹം ആസ്പത്രിയില്‍ വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. […]

മംഗളൂരു: ബണ്ട്വാളില്‍ വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ അമുന്‍ജെ ഗ്രാമത്തിലെ ബെനഡിക്ട് കാര്‍ലോ (72)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എല്‍മ പ്രഷിത ബാരെറ്റോ (25), നരിക്കോമ്പു സ്വദേശികളായ സതീഷ്, ചരണ്‍ എന്നിവരെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26നാണ് ബെനഡിക്ടിനെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. സംശയത്തെ തുടര്‍ന്ന് ബെനഡിക്ടിന്റെ മൃതദേഹം ആസ്പത്രിയില്‍ വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ബെനഡിക്ടിന്റെ മകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്‌തോടെയാണ് കൊലപാതകത്തിന് പിന്നില്‍ എല്‍മ പ്രഷിത അടക്കമുള്ള മൂന്നംഗസംഘമാണെന്ന് വ്യക്തമായത്. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വീട്ടിനകത്ത് കടന്ന സംഘം ബെനഡിക്ടിനെ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ മോഷ്ടിച്ച 98 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it