ജില്ലയില്‍ ടൂറിസം മേഖലയില്‍ പരിധിയില്ലാത്തസാധ്യതകള്‍ -ജില്ലാ കലക്ടര്‍

ബേക്കല്‍: കാസര്‍കോട് ജില്ലക്ക് ടൂറിസം മേഖലയില്‍ പരിധിയില്ലാത്ത സാധ്യതകളാണുള്ളതെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. എംപവര്‍ കാസര്‍കോട് സംഘടിപ്പിച്ച ഇന്‍വെസ്റ്റേര്‍സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമില്ല എന്ന പരാതിക്ക് പരിഹാരം എന്ന നിലയില്‍ ക്ലസ്റ്റര്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപ വരെ ഗ്രാന്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിക്കുകയാണെന്ന് കോണ്‍ക്ലേവില്‍ പ്രഖ്യാപനമുണ്ടായി.എംപവര്‍ കാസര്‍കോട് ചെയര്‍മാന്‍ രവീന്ദ്രന്‍ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ […]

ബേക്കല്‍: കാസര്‍കോട് ജില്ലക്ക് ടൂറിസം മേഖലയില്‍ പരിധിയില്ലാത്ത സാധ്യതകളാണുള്ളതെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. എംപവര്‍ കാസര്‍കോട് സംഘടിപ്പിച്ച ഇന്‍വെസ്റ്റേര്‍സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമില്ല എന്ന പരാതിക്ക് പരിഹാരം എന്ന നിലയില്‍ ക്ലസ്റ്റര്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപ വരെ ഗ്രാന്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിക്കുകയാണെന്ന് കോണ്‍ക്ലേവില്‍ പ്രഖ്യാപനമുണ്ടായി.
എംപവര്‍ കാസര്‍കോട് ചെയര്‍മാന്‍ രവീന്ദ്രന്‍ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ അലി നെട്ടാര്‍ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. കെ.എ.എസ് ഓഫീസര്‍ ആദില്‍ മുഹമ്മദ്, എസ്.ബി.ഐ റീജ്യണല്‍ മാനേജര്‍ ബിജേഷ് ബി, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ്. പ്രസാദ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.ബി.ഐ മാനേജര്‍ ഉമ ഇ., അശോക്.എന്‍, രവീന്ദ്രന്‍ കണ്ണങ്കൈ, കയ്യൂര്‍ വില്ലേജ് ടൂറിസം മാനേജര്‍ സ്റ്റാലിഷ് ഒ.കെ, വി. അബ്ദുല്‍ സലാം, കെ.വി. സുഹാസ് കൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍ എടുത്തു. എസ്. രാജാറാം, ഐശ്വര്യ കുമാരന്‍, ഫാറൂഖ് മെട്രോ, കെ.ടി. സുഭാഷ് നാരായണന്‍, അഡ്വ. മുഹമ്മദ് റഫീഖ്, സൈഫുദ്ദീന്‍ കളനാട്, എം.എ. ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. എംപവര്‍ കാസര്‍കോട് ട്രഷറര്‍ അബ്ദുല്‍ഖാദര്‍ പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it