കാസര്‍കോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം പുരസ്‌കാരം സമ്മാനിച്ചു
കാസര്‍കോട്: രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങള്‍ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം പരസ്‌കാരം സമ്മാനിച്ചു. നാഷണല്‍ റിക്കാര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ അവാര്‍ഡ് സബ്കലക്ടര്‍ സൂഫിയാന്‍ അഹമ്മദും യു.ആര്‍.എഫ് പ്രതിനിധി ഗിന്നസ് സുനില്‍ ജോസഫും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് കൈമാറി. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ മള്‍ട്ടി ടാലന്റഡ് അവാര്‍ഡിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ തിരഞ്ഞെടുത്തതായി ഗിന്നസ് സുനില്‍ ജോസഫ് അറിയിച്ചു. ഇത് ജില്ലാ പഞ്ചായത്തിന് […]

കാസര്‍കോട്: രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങള്‍ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം പരസ്‌കാരം സമ്മാനിച്ചു. നാഷണല്‍ റിക്കാര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ അവാര്‍ഡ് സബ്കലക്ടര്‍ സൂഫിയാന്‍ അഹമ്മദും യു.ആര്‍.എഫ് പ്രതിനിധി ഗിന്നസ് സുനില്‍ ജോസഫും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് കൈമാറി. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ മള്‍ട്ടി ടാലന്റഡ് അവാര്‍ഡിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ തിരഞ്ഞെടുത്തതായി ഗിന്നസ് സുനില്‍ ജോസഫ് അറിയിച്ചു. ഇത് ജില്ലാ പഞ്ചായത്തിന് ഇരട്ടിമധുരമായി. സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് സ്പീഷിസ് ഇനങ്ങളുടെ ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് സംസാരിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ റീജ്യണല്‍ ഡയറക്ടര്‍ പളനിച്ചാമി മുഖ്യാതിഥിയായി. കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാശോന്മുഖമാകുന്ന സസ്യജന്തുജാലത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരായ കെ.വി. ഗോവിന്ദന്‍, പ്രൊഫ. പി.ടി. ചന്ദ്രമോഹന്‍ എന്നിവര്‍ ജില്ലാ സ്പീഷിസ് കലണ്ടര്‍ പ്രകാശനവും വിഷയാവതരണവും നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് ബി.എം.സി മെമ്പര്‍ പി. ശ്യാംകുമാര്‍, കാസര്‍കോട് പ്രസ്‌ക്ലബ് സെക്രട്ടറി കെ.വി പത്മേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍. സരിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് സ്വാഗതവും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം. അഖില നന്ദിയും പറഞ്ഞു.