ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പിടിയില്‍. അനധികൃതമായി ഡോളര്‍ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്നാണ് വ്യക്തമായതോടെയാണ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ സന്തോഷ് ഈപ്പന് ഡോളര്‍ കടത്തുമായുള്ള ബന്ധം കസ്റ്റംസിന് ബോധ്യപ്പെട്ടു. യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നല്‍കുന്നതിനായി വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഭവന നിര്‍മ്മാണ കരാര്‍ നേടിയെടുത്ത സന്തോഷ് ഈപ്പന്‍ കരിഞ്ചന്തയില്‍ ഡോളര്‍ വാങ്ങിയതായി സ്വപ്‌ന സുരേഷ് […]

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പിടിയില്‍. അനധികൃതമായി ഡോളര്‍ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്നാണ് വ്യക്തമായതോടെയാണ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ സന്തോഷ് ഈപ്പന് ഡോളര്‍ കടത്തുമായുള്ള ബന്ധം കസ്റ്റംസിന് ബോധ്യപ്പെട്ടു.
യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നല്‍കുന്നതിനായി വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഭവന നിര്‍മ്മാണ കരാര്‍ നേടിയെടുത്ത സന്തോഷ് ഈപ്പന്‍ കരിഞ്ചന്തയില്‍ ഡോളര്‍ വാങ്ങിയതായി സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷനിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയത്.

സന്തോഷ് ഈപ്പനെതിരെ നിരവധി തെളിവുകളും കസ്റ്റംസിന് ലഭിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌ന, സരിത്, എം. ശിവശങ്കര്‍, ഖാലിദ് എന്നിവരാണ് മുഖ്യ പ്രതികള്‍.

Related Articles
Next Story
Share it