ഉത്തര്‍പ്രദേശിലെ ആരോഗ്യസംവിധാനത്തില്‍ വിശ്വാസമില്ല; സംസ്ഥാനത്തിന് കത്തയച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആരോഗ്യസംവിധാനത്തില്‍ വിശ്വാസമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ഓകിസിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബറേലിയയില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ആശുപത്രികളില്‍ ഉപയോഗിക്കുന്ന അവശ്യ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് […]

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആരോഗ്യസംവിധാനത്തില്‍ വിശ്വാസമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ ഓകിസിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബറേലിയയില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ആശുപത്രികളില്‍ ഉപയോഗിക്കുന്ന അവശ്യ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ കൊറോണ കര്‍ഫ്യൂ മേയ് 17 വരെ നീട്ടി. കര്‍ഫ്യൂ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ 26,847 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2,24,645 ആണ്. അതേസമയം സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,35,87,719 ആയി.

Related Articles
Next Story
Share it