മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസ് നേതാക്കളും ചര്‍ച്ച നടത്തിയത് മാധ്യമങ്ങളടക്കം അറിഞ്ഞതാണ്; അവിടെയാണ് 'കടക്ക് പുറത്തെ'ന്ന പ്രയോഗം ഉണ്ടായത് തന്നെ; സിപിഎം-ബിജെപി ധാരണ ഒരിക്കലും സംഭവിക്കാത്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കൊച്ചി: ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച പുതിയ കാര്യമല്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസ് നേതാക്കളും ചര്‍ച്ച നടത്തിയത് മാധ്യമങ്ങളടക്കം അറിഞ്ഞതാണ്. മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതുമാണ്. അതില്‍ രഹസ്യസ്വഭാവമില്ല. അവിടെയാണ് 'കടക്ക് പുറത്തെ'ന്ന പ്രയോഗം ഉണ്ടായത്. അദ്ദേഹം പറഞ്ഞു. അത് വ്യക്തിപരമായി മാത്രം അറിയേണ്ട വിഷയമല്ല. എല്ലാവരും അറിയത്തക്ക രീതിയിലാണ് ചര്‍ച്ച നടത്തിയത്. സി.പി.എം- ബി.ജെ.പി ധാരണയുണ്ടാകുമെന്ന വാര്‍ത്ത അസംഭവ്യമാണ്. ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാകുന്ന സ്ഥലങ്ങളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ചുനിന്ന് എതിര്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച പുതിയ കാര്യമല്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസ് നേതാക്കളും ചര്‍ച്ച നടത്തിയത് മാധ്യമങ്ങളടക്കം അറിഞ്ഞതാണ്. മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതുമാണ്. അതില്‍ രഹസ്യസ്വഭാവമില്ല. അവിടെയാണ് 'കടക്ക് പുറത്തെ'ന്ന പ്രയോഗം ഉണ്ടായത്. അദ്ദേഹം പറഞ്ഞു.

അത് വ്യക്തിപരമായി മാത്രം അറിയേണ്ട വിഷയമല്ല. എല്ലാവരും അറിയത്തക്ക രീതിയിലാണ് ചര്‍ച്ച നടത്തിയത്. സി.പി.എം- ബി.ജെ.പി ധാരണയുണ്ടാകുമെന്ന വാര്‍ത്ത അസംഭവ്യമാണ്. ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാകുന്ന സ്ഥലങ്ങളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ചുനിന്ന് എതിര്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it