താന്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും; സിനിമാ താരങ്ങളും പരിഗണനയിലുണ്ട്: കേന്ദ്രമന്ത്രി വി മുരളീധരന്‍

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്ക് ഇറങ്ങുമെന്നും ഈ മാസം തന്നെ സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പാര്‍ട്ടി പ്രവര്‍ത്തകനെയും നേതാവിനെയും സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങും'-മുരളീധരന്‍ പറഞ്ഞു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ പരിഗണനയില്‍ ഉണ്ടെന്നും മുരളീധരന്‍ […]

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്ക് ഇറങ്ങുമെന്നും ഈ മാസം തന്നെ സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'പാര്‍ട്ടി പ്രവര്‍ത്തകനെയും നേതാവിനെയും സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങും'-മുരളീധരന്‍ പറഞ്ഞു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ പരിഗണനയില്‍ ഉണ്ടെന്നും മുരളീധരന്‍ അറിയിച്ചു.

Related Articles
Next Story
Share it