വികസന പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്്ത് പരിഹരിക്കാം; മുഖ്യമന്ത്രി കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഡെല്‍ഹിക്ക് ക്ഷണിച്ചു

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഡെല്‍ഹിക്ക് ക്ഷണിച്ചു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് കേന്ദ്ര നീക്കം. ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും ഡെല്‍ഹിക്ക് ക്ഷണിച്ചത്. കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്നതടക്കമുള്ള സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അടുത്ത തവണ ഡെല്‍ഹിക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ […]

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഡെല്‍ഹിക്ക് ക്ഷണിച്ചു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് കേന്ദ്ര നീക്കം. ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും ഡെല്‍ഹിക്ക് ക്ഷണിച്ചത്. കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്നതടക്കമുള്ള സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

അടുത്ത തവണ ഡെല്‍ഹിക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ നമുക്ക് ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ദേശീയപാത പദ്ധതികളുടെ വിശദാംശങ്ങളും ഉദ്ഘാടനത്തിനിടെ ഗഡ്കരി വ്യക്തമാക്കി. ഗഡ്കരിയുടെ ക്ഷണം സ്വീകരിച്ച മുഖ്യമന്ത്രി കൊവിഡ് മൂലം ഡെല്‍ഹിയിലേക്കുള്ള യാത്ര വൈകുകയാണെന്നും അടുത്ത തവണ ഡെല്‍ഹിയില്‍ എത്തുമ്പോള്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ വിലയിരുത്താമെന്നും ഉറപ്പ് നല്‍കി.

കയറും അനുബന്ധ ഉത്പന്നങ്ങളും റബ്ബറും നിലവില്‍ കേരളത്തില്‍ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിപുലമായ രീതിയില്‍ പ്രാദേശിക അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കാന്‍ പദ്ധതി തയ്യറാക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it