കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

കാസര്‍കോട്: കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വെല്ലുവിളിയായിരുന്ന സ്ഥലം ഏറ്റെടുപ്പില്‍ ഇടപെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനേയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുംബൈ-കന്യാകുമാരി […]

കാസര്‍കോട്: കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വെല്ലുവിളിയായിരുന്ന സ്ഥലം ഏറ്റെടുപ്പില്‍ ഇടപെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനേയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുംബൈ-കന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ കഴിയാത്തതില്‍ മന്ത്രി ഖേദം അറിയിച്ചു. മികച്ച കഴിവുള്ള യുവാക്കള്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ മുഖം മാറ്റുന്ന ദേശീയപാതകളാണ് കേന്ദ്രമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നതെന്നും കേരളത്തിന്റെ വികസനകുതിപ്പിന് അടിത്തറയാകുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്കും ഉപരിതല ഗതാഗത മന്ത്രിക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി സംസാരിച്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായത് സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ കൂടി ശ്രദ്ധേയമായ പ്രവര്‍ത്തനമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് വികസനത്തിന് വേണ്ടതെന്നും ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പദ്ധതികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നീലേശ്വരം ടൗണിന് സമീപം ദേശീയപാത 66 84.46ല്‍ കോടി രൂപ മുതല്‍ മുടക്കില്‍ 0.78 കി.മീ. 4 നാലുവരി റെയില്‍വേ മേല്‍പ്പാത അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി നിര്‍വ്വഹിച്ചത്.
താളിപ്പടുപ്പ് മൈതാനിയില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ദീപം തെളിയിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാല്‍, എ.കെ.എം അഷ്‌റഫ്, മുന്‍ എം.പി പി. കരുണാകരന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, തിരുവനന്തപുരം റീജിണല്‍ ഓഫീസര്‍ ബി.എല്‍. മീണ, പ്രൊജക്ട് ഡയറക്ടര്‍മാരായ പുനീല്‍ കുമാര്‍, അഷിതോഷ് സിന്‍ഹ, ബിപിന്‍ മധു എന്നിവര്‍ സംസാരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വാഗതവും എന്‍.എച്ച്.എ.ഐ ചീഫ് ജനറല്‍ മാനേജര്‍ എച്ച്.ക്യു(ടി) രഞ്ജേഷ് കപൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it