കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതിയ രണ്ട് ഹോസ്റ്റലുകള്‍ പൂര്‍ത്തിയായി; കേന്ദ്ര സഹമന്ത്രി ജോണ്‍ ബര്‍ല 9ന് ഉദ്ഘാടനം ചെയ്യും

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഹോസ്റ്റലുകള്‍ കൂടി തുറക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ വീതം ഹോസ്റ്റലുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. 41.39 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10.30ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ല നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ആര്‍. ജയപ്രകാശ്, ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഹോസ്റ്റലുകള്‍ കൂടി തുറക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ വീതം ഹോസ്റ്റലുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. 41.39 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10.30ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ല നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ആര്‍. ജയപ്രകാശ്, ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
അമരാവതി, മധുവാഹിനി എന്നീ പേരുകളാണ് ഹോസ്റ്റലുകള്‍ക്ക് നല്‍കിയിട്ടുള്ളത്. അഞ്ച് നിലകളാണുള്ളത്. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് നല്‍കിയ 19.13 കോടി ചെലവിലാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. ഇവിടെ 200 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാം. 22.26 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 300 പേര്‍ക്ക് താമസിക്കാം. കേന്ദ്ര ന്യൂനപക്ഷ, സാമൂഹ്യ നീതി വകുപ്പുകളാണ് പണം നല്‍കിയത്. 2021 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ചു.
നിലവില്‍ പെണ്‍കുട്ടികള്‍ക്ക് നാല് ഹോസ്റ്റലുകളും ആണ്‍കുട്ടികള്‍ക്ക് രണ്ട് ഹോസ്റ്റലുകളുമാണ് പെരിയ ക്യാംപസിലുള്ളത്. 36 കോടി രൂപ ചെലവില്‍ രണ്ട് ഹോസ്റ്റലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അടുത്തിടെ ഹോസ്റ്റലുകള്‍ക്കായി രണ്ട് കോമണ്‍ കിച്ചണും ഡൈനിംഗ് ഹാളും ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ ഓരോന്നിലും 500 പേര്‍ക്ക ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ സാധിക്കും.

Related Articles
Next Story
Share it